ഫ്‌ലോറന്‍സ് ചുഴലിക്കാറ്റില്‍ അഞ്ചുപേര്‍ മരിച്ചു
വാഷിംഗ്ടണ്‍: അമേരിക്കയില്‍ വീശിയടിച്ച ഫ്‌ലോറന്‍സ് ചുഴലിക്കാറ്റില്‍ അഞ്ചുപേര്‍ മരിച്ചു. കരൊലിനയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം രേഖപ്പെടുത്തിയത്. വിവിധ സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. മിക്ക സ്ഥലങ്ങളിലും ഗതാഗത സംവിധാനങ്ങള്‍…

വാഷിംഗ്ടണ്‍: അമേരിക്കയില്‍ വീശിയടിച്ച ഫ്‌ലോറന്‍സ് ചുഴലിക്കാറ്റില്‍ അഞ്ചുപേര്‍ മരിച്ചു. കരൊലിനയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം രേഖപ്പെടുത്തിയത്. വിവിധ സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. മിക്ക സ്ഥലങ്ങളിലും ഗതാഗത സംവിധാനങ്ങള്‍ താറുമാറായി. ശക്തമായ മഴ തുടരുന്നതിനാല്‍ പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. ദുരന്തബാധിത മേഖലയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. നോര്‍ത്ത് കരൊലിനയിലെ വില്‍മിംഗ്ടണ്‍ പ്രവിശ്യയിലൂടെയാണ് ഫ്‌ലോറന്‍സ് ചുഴലി കരയിലേക്കു കടന്നത്.
ഫ്‌ലോറന്‍സ് ചുഴലിക്കാറ്റിന് വേഗത കുറയുന്നതോടെ മാങ്മൂട്ട് ചുഴലിക്കാറ്റ് എത്തുമെന്നാണ് കാലാവസ്ഥാ പ്രവചനകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. അതീവ അപകടകാരിയായ മാങ്മൂട്ട് മണിക്കൂറില്‍ 285 കിലോമീറ്റര്‍ വേഗത്തില്‍ വീശും. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളെ ലക്ഷ്യമിട്ട് നീങ്ങുന്ന ചുഴലിക്കാറ്റ് ഇന്ന് ഫിലിപ്പൈന്‍സ് തീരത്തെത്തുമെന്നാണ് വിവരം.