കരുണാകരന്‍ രാജിവച്ചത് ഗ്രൂപ്പിസം കൊണ്ടല്ലെന്ന് കെ.മുരളീധരന്‍

കരുണാകരന്‍ രാജിവച്ചത് ഗ്രൂപ്പിസം കൊണ്ടല്ലെന്ന് കെ.മുരളീധരന്‍

September 16, 2018 0 By Editor

കെ.കരുണാകരന്‍ മുഖ്യമന്ത്രിപദം രാജിവച്ചത് ഗ്രൂപ്പിസം കൊണ്ടല്ലെന്ന് കെ.മുരളീധരന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കരുണാകരന്‍ തുടര്‍ന്നാല്‍ തിരഞ്ഞെടുപ്പില്‍ ജയിക്കില്ലെന്ന് ഘടകകക്ഷികള്‍ അന്ന് നിലപാടെടുത്തു. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ചതിച്ചു എന്ന് കരുണാകരന്‍ പറഞ്ഞിട്ടില്ല. ഇനി ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍പൊതുചര്‍ച്ച നടക്കുന്നതില്‍  താല്‍പര്യമില്ലെന്നും മുരളി വിശദീകരിച്ചു.

തെളിവില്ലാതെ മൈതാനപ്രസംഗം കൊണ്ട് കാര്യമില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. കേസില്‍ നീതികിട്ടാത്തത് കരുണാകരന് മാത്രമാണ്. നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കേണ്ടത് സര്‍ക്കാരാണ്, അതാണ് കോടതി വിധിയെന്നും കോടിയേരിക്കും ഇപി ജയരാജനും മറുപടിയായി മുരളീധരന്‍ പറഞ്ഞു.

സുപ്രീംകോടതി തീരുമാനം ചരിത്രപരമാണ്. നമ്പി നാരായണന് നീതി ലഭിച്ചതില്‍ സന്തോഷമുണ്ട്. കെ.കരുണാകരന്‍ രാജിവച്ചപ്പോള്‍ ജീവിതത്തിലുണ്ടായ കറുത്ത പാട് മരണശേഷമാണെങ്കിലും പൂര്‍ണമായി ഇല്ലാതായി എന്നത് മകനെന്ന നിലയില്‍ സന്തോഷമുണ്ട് മുരളീധരന്‍ പറഞ്ഞു.