ലോക നിലവാരത്തില്‍ എല്ലാ ജില്ലകളിലും 50 കിലോമീറ്റര്‍ വരെയുള്ള റോഡുകള്‍ നിര്‍മ്മിക്കും

ലോക നിലവാരത്തില്‍ എല്ലാ ജില്ലകളിലും 50 കിലോമീറ്റര്‍ വരെയുള്ള റോഡുകള്‍ നിര്‍മ്മിക്കും

September 16, 2018 0 By Editor

തിരുവനന്തപുരം: എല്ലാ ജില്ലകളിലും 50 കിലോ മീറ്റര്‍ വരെയുള്ള റോഡുകള്‍ ലോക നിലവാരത്തില്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ലോകബാങ്ക് ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ സഹായത്തോടെയായിരിക്കും ഇത് നിര്‍മ്മിക്കുക. പൊതുമരാമത്ത് ധനകാര്യ മന്ത്രിമാരുടെ സാന്നിദ്ധ്യത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. ഇവ എവിടയൊക്കെയാണ് വേണ്ടതെന്നും ഡിസൈനിംഗ് എങ്ങിനെയായിരിക്കണമെന്നും ഈ വര്‍ഷം ഡിസംബര്‍ 15 നുള്ളില്‍ തീരുമാനിക്കും. ഡിസൈന്‍ അംഗീകരിച്ച് കഴിഞ്ഞാല്‍ 50 കിലോ മീറ്റര്‍വരെയുള്ള റോഡുകള്‍ ലോക നിലവാരത്തില്‍ നിര്‍മ്മിക്കുന്നതിന് 2019 ജനുവരി 31 നകം കരാര്‍ പൂര്‍ത്തിയാക്കണം. അടുത്ത വര്‍ഷം ഡിസംബറോടെ പണി പൂര്‍ത്തിയാക്കാനാണ് പരിപാടി. 50 കിലോ മീറ്ററിലേറെ ദൈര്‍ഘ്യമുള്ള റോഡുകളുടെ ഡിസൈനിംഗ് നടത്തി ടെന്‍ഡര്‍ ചെയ്ത് പൂര്‍ത്തീകരിക്കേണ്ട സമയം 2020 മെയ് വരെ നല്‍കിയിട്ടുണ്ട്. ഇത്തരം പ്രവൃത്തികള്‍ക്ക് സബ് കോണ്‍ട്രാക്ട് നല്‍കാന്‍ കരാറുകാരെ അനുവദിക്കില്ല.