3ജി ഡിജിറ്റല്‍വേള്‍ഡ് ഇനി മുതല്‍ മൈജി-മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ്ബ്‌

കോഴിക്കോട്: മലബാറിന്റെ മനസ്സില്‍ ഡിജിറ്റല്‍ വിസ്മയത്തിന്റെ വര്‍ണ്ണവസന്തം തീര്‍ത്ത 3ജി ഡിജിറ്റല്‍വേള്‍ഡ് സ്മാർട്ട് ലോകത്തിന്റെ പുത്തന്‍ ചന്തം ചാര്‍ത്തി പേരിലും കാഴ്ചയിലും പുതിയ രുപം പ്രാപിക്കുന്നു . ഇനി മുതല്‍ മൈജി - മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ്ബ് എന്ന പേരിലായിരിക്കും എല്ലായിടത്തും അറിയപ്പെടുക. ഒരേ മാനേജ്‌മെന്റിന് കീഴില്‍, മലബാറില്‍ 3ജിയും മധ്യകേരളത്തിലും തെക്കന്‍കേരളത്തിലും മൈജി എന്ന ബ്രാന്റിലുമായിരുന്നു ഇതു വരെ പ്രവര്‍ത്തിച്ചിരുന്നത്. ഇനിയങ്ങോട്ടു 3ജി മൈജിയിലേക്ക് ലയിക്കുകയാണ്. പുതിയ ആവേശത്തോടെ, ചടുലസുന്ദരമായ ലോകത്ത് ഊര്‍ജ്ജസ്വലതയുടെ പുതിയ പര്യായമായി. 13-ാം വാര്‍ഷികവേളയിലാണ് ഈ പേരുമാറ്റം നടക്കുന്നത്. ഇതോടൊപ്പം തന്നെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വന്‍ സമ്മാനങ്ങളും ഓഫറുകളും മറ്റ് നിരവധി ആനുകൂല്യങ്ങളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്.അറുപത്തഞ്ചു ഷോറൂമുകളാണ് നിലവിൽ ഉള്ളത്.ഇതു 2019 മാർച്ചിനുള്ളിൽ 100 ആക്കി ഉയർത്തും.അന്താഷ്ട്രപ്രമുഖമായ ബ്രാന്റുകളുടെ എല്ലാ ഡിജിറ്റല്‍ പ്രൊഡക്ടുകളും മോഡലുകളും മൈജി ഷോറുമുകളില്‍ ലഭ്യമാണ്.

ഉപഭോക്താക്കളുടെ പിന്തുണയും, ജീവനക്കാരുടെ ആത്മാര്‍ത്ഥതയുമാണ് കമ്പനിയുടെ വളര്‍ച്ചാ രഹസ്യം. തുടക്കം മുതലുള്ള ജീവനക്കാരില്‍ എല്ലാവരും ഇും ഞങ്ങളോടൊടൊപ്പമുണ്ട്. കോര്‍പ്പറേറ്റ് റെസ്‌പോസിബിലിറ്റിയുടെ ഭാഗമായി നിരവധി സാമുഹ്യക്ഷേമപ്രവര്‍ത്തനങ്ങളും ചെയ്യുുന്നുണ്ട്. നിലവില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ സ്‌പോസറാണ് മൈജി. മൈജി ബ്രാന്റില്‍ സ്മാര്‍ട്ട് ഫോൺ പുറത്തിറക്കുക എന്നതുകൂടിയാണ് അടുത്ത ലക്ഷ്യമെന്നും
ലോകം മൈജി - മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ്ബിനെ ഓര്‍ക്കേണ്ടത്, തങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞ വിലയില്‍ ഡിജിറ്റല്‍ ഉല്‍പ്പങ്ങള്‍ എത്തിക്കുന്ന , ജനറേഷനുകളെ അടുത്തറിയുന്ന ഒരു സുഹൃത്തായിട്ടായിരിക്കണമൊണ് ഞങ്ങള്‍ ആഗ്രഹിക്കുതെ്ന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ ഷാജി പറഞ്ഞു.പത്ര സമ്മേളനത്തിൽ മൈജി - മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ്ബ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ ഷാജി, ഓപ്പറേഷന്‍ ജനറല്‍ മാനേജര്‍ സി.കെ.വി നദീര്‍, മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ സി.ആര്‍ അനീഷ് ,സ്റ്റേറ്റ് ഹെഡ് മുഹമ്മദ് ജയ്‌സല്‍ ,സെയില്‍സ് എ.ജി.എം ഫിറോസ് എന്നിവർ പങ്കെടുത്തു

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story