മണ്ണ് സംരക്ഷണ യോഗം ഉദ്ഘാടനം
വടക്കാഞ്ചേരി: മണ്ണിനെ മറന്ന് ആർക്കും, മുന്നോട്ടു പോകാൻ കഴിയില്ലെന്ന തിരിച്ചറിവിന് കരുത്ത് പകർന്നും, മണ്ണ്, ജല സംരക്ഷണ പ്രവർത്തനങ്ങൾ താഴേതട്ടിൽ എത്തിയ്ക്കുന്നതിനുമായി കക്ഷിരാഷ്ട്രീയ ഭേദമന്യേ മണ്ണിനെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മ , മണ്ണ് വടക്കാഞ്ചേരി മേഖലാ രൂപീകരണ യോഗം നടന്നു.തെക്കുംകര പഞ്ചായത്ത് പ്രസിഡൻ്റ്: എം.കെ.ശ്രീജ ഉദ്ഘാടനം ചെയ്തു.വി.എഫ്.പി.സി.കെ മുൻ ഡയറക്ടർ ബോർഡ് അംഗം: ടി. രാംകുമാർ അദ്ധ്യക്ഷത വഹിച്ചു.വടക്കാഞ്ചേരി പ്രസ്സ് ക്ലബ്ബ് പ്രസിഡൻ്റ്: ശശികുമാർ കൊടയ്ക്കാടത്ത് മുഖ്യ പ്രഭാഷണം നടത്തി.നഗരസഭാ കൗൺസിലർ: ചന്ദ്രമോഹൻ കുമ്പളങ്ങാട്, പി.ജി.രവീന്ദ്രൻ, ടി.പി.ഗിരീശൻ, ബിജു ആട്ടോർ ,വി.വി സുലോചന തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് പ്രളയാനന്തരം മണ്ണിനും, കൃഷിക്കും, മൃഗസംരക്ഷണ മേഖലക്കും സംഭവിച്ച മാറ്റങ്ങൾ, പ്രളയാനന്തരം പാർപ്പിട നിർമ്മാണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നീ വിഷയങ്ങളിൽ സെമിനാറുകളും ഉണ്ടായി.എം.എ.സുധീർ ബാബു, ഡോ: വി.എം.ഹാരീസ്, വി.ജയകമാർ, സന്തോഷ് ചെറിയാൻ, എസ്സ്.അരുൺകുമാർ, കെ.ജയപ്രകാശ്, രജ്ഞിത്ത് പെരിങ്ങാവ് തുടങ്ങിയവർ നേതൃത്വം നൽകി.