
വടക്കാഞ്ചേരി നഗരസഭയെ സർവ്വശുദ്ധിയിലേക്ക് നയിക്കാൻ വ്യാപാരികളും നഗരസഭയും കൈകോർക്കുന്നു
November 16, 2018വടക്കാഞ്ചേരി: വടക്കാഞ്ചേരി നഗരസഭയെ സർവ്വശുദ്ധിയിലേക്ക് നയിക്കാൻ വ്യാപാരികളും നഗരസഭയും കൈകോർക്കുന്നു. ഇതിന് മുന്നോടിയായി മാലിന്യ സംസ്ക്കരണ പദ്ധതികളേക്കുറിച്ച് ചർച്ച ചെയ്യാൻ നഗരസഭാ അധികൃതരുടേയും, വ്യാപാരികളുടേയും സംയുക്ത യോഗം നഗരസഭാ ഹാളിൽ നടന്നു.മാലിന്യ നിർമ്മാർജ്ജനത്തിൻ്റെ വിവിധ വശങ്ങളേക്കുറിച്ച് നടന്ന ചർച്ചയിൽ വ്യാപാരികളുടെ ആശങ്ക കച്ചവടക്കാർ പങ്കു വച്ചു. അനധികൃത വഴിയോരക്കച്ചവടക്കാർക്കെതിരേ നടപടി കൈകൊള്ളാത്തത്തിൽ ആശങ്ക രേഖപ്പെടുത്തി.നഗരസഭാ ചെയർപേഴ്സൺ ശിവപ്രിയാ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻ: എൻ.കെ.പ്രമോദ്കുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് .. അജിത്ത് കുമാർ മല്ലയ്യ ,ജയ പ്രീതാ മോഹൻ, വിജയപ്രകാശ് എന്നിവരും, നിരവധി വ്യാപാരികളും പങ്കെടുത്തു.
റിപ്പോർട്ട് : സിന്ദൂര നായർ