സന്നിധാനത്ത് പൊലീസിന്റെ കർശന നിയന്ത്രണം; ദേവസ്വംബോർഡിന് നോട്ടീസ്
പമ്പ: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന സമയത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് വ്യക്തമായ നിര്‍ദേശങ്ങളുമായി കേരള പൊലീസ്. ശബരിമലയില്‍ സുപ്രീംകോടതി വിധി വന്ന ശേഷം രണ്ടു പ്രാവശ്യം നട തുറന്നപ്പോള്‍…
പമ്പ: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന സമയത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് വ്യക്തമായ നിര്‍ദേശങ്ങളുമായി കേരള പൊലീസ്. ശബരിമലയില്‍ സുപ്രീംകോടതി വിധി വന്ന ശേഷം രണ്ടു പ്രാവശ്യം നട തുറന്നപ്പോള്‍…
പമ്പ: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന സമയത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് വ്യക്തമായ നിര്‍ദേശങ്ങളുമായി കേരള പൊലീസ്. ശബരിമലയില്‍ സുപ്രീംകോടതി വിധി വന്ന ശേഷം രണ്ടു പ്രാവശ്യം നട തുറന്നപ്പോള്‍ നേരിട്ട പാളിച്ചകള്‍ ഒഴിവാക്കാന്‍ പൊലീസ് ക്രമീകരണങ്ങളില്‍ വ്യക്തമായ മാറ്റം വരുത്തിയിട്ടുണ്ട്. ആളുകള്‍ തമ്പടിക്കാനുള്ള സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കാനായുള്ള രീതിയിലാണ് പൊലീസ് ക്രമീകരണങ്ങള്‍.
പ്രസാദ വിതരണ കൗണ്ടറുകള്‍ രാത്രി പത്തിന് ശേഷം പ്രവര്‍ത്തിക്കരുതെന്ന് പൊലീസ് നിര്‍ദേശമുണ്ട്. അന്നദാന കേന്ദ്രങ്ങൾ രാത്രി 11 ന് അടക്കണമെന്നും പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാല്‍നടയായി സന്നിധാനത്ത് എത്തുന്നവര്‍ക്ക് കൃത്യമായ ക്യൂ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹോട്ടലുകൾ അടക്കം കച്ചവട സ്ഥാപനങ്ങൾ നട അടച്ച ശേഷം തുറന്നു പ്രവർത്തിക്കരുതെന്നും മുറികൾ വാടകയ്ക്ക് കൊടുക്കരുതെന്നും ദേവസ്വം അധികൃതർക്ക് പോലീസ് നിർദേശം നല്‍കി. രാത്രി തങ്ങാൻ ആരെയും അനുവദിക്കില്ലെന്നും പൊലീസ് വ്യക്തമാക്കി.നടയടച്ച ശേഷം ഹോട്ടലടക്കമുള്ള എല്ലാ കടകളും പൂട്ടണമെന്നും പൊലീസ് നിര്‍ദേശത്തില്‍ വ്യക്തമാക്കി.