മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ വര്‍ക്കല കഹാറിന്റെ ഡ്രൈവറുടെ മരണം ; തിരുവനന്തപുരം റൂറല്‍ ക്രൈംബ്രാഞ്ച് കഹാറിനെ ചോദ്യം ചെയ്തു
December 4, 2018തിരുവനന്തപുരം: മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ വര്‍ക്കല കഹാറിനെ തിരുവനന്തപുരം റൂറല്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് രണ്ടര മണിക്കൂറിലേറെ ചോദ്യം ചെയ്തത്. ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കിണറ്റില്‍ വീണ് വര്‍ക്കല കഹാറിന്റെ ഡ്രൈവറായിരുന്ന സാജിദ് മരണപ്പെട്ട സംഭവത്തിലാണ് ക്രൈംബ്രാഞ്ച് കഹാറിനെ ചോദ്യം ചെയ്തത്. ഡ്രൈവറുടെ മരണം കൊലപാതകമെന്ന് കഹാറിന്റെ ഭാര്യാ സഹോദരന് വെളിപ്പെടുത്തിയതോടെയാണ് മുന്‍ എം.എല്‍.എയെ ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്.