സൗദി അറേബ്യയില്‍ മലയാളി വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

അല്‍ഹസ: മലയാളിയായ വീട്ടമ്മയെ സൗദിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ആമ്പല്ലൂര്‍ സ്വദേശി ജയരാജന്‍ഫറെ ഭാര്യ സുവര്‍ണ്ണയെ (43) ആണ് ഹഫൂഫിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍…

അല്‍ഹസ: മലയാളിയായ വീട്ടമ്മയെ സൗദിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ആമ്പല്ലൂര്‍ സ്വദേശി ജയരാജന്‍ഫറെ ഭാര്യ സുവര്‍ണ്ണയെ (43) ആണ് ഹഫൂഫിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏഴുവര്‍ഷമായി സൗദിയിലാണ് ഇവര്‍ താമസം.പത്താം ക്ലാസ് പരീക്ഷ എഴുതുന്ന മകളെ ഇവര്‍ രാവിലെ സ്‌കൂളിലേക്ക് അയച്ചിരുന്നു. ഇതിനു ശേഷമാണ് തൂങ്ങിമരിച്ചത് എന്നാണ് സംശയം. പരീക്ഷ കഴിഞ്ഞെത്തിയ മകള്‍ അമ്മ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് അച്ഛനെ വിവരമറയിക്കുകയായിരുന്നു.തുടര്‍ന്ന് ജനല്‍ വഴി അകത്തു കയറി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. കൈഞരമ്പ് മുറിച്ച നിലയിലായിരുന്നു മൃതദേഹം. മകളുടെ പരീക്ഷ കഴിഞ്ഞ് സൗദി ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കാനിരിക്കുകയായിരുന്നു ഇവര്‍ എന്ന് ബന്ധുക്കള്‍ പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story