റോയല്‍ എന്‍ഫീല്‍ഡിനെതിരെ വീണ്ടും ബജാജ് ഡൊമിനാറിന്റെ പരസ്യം
റോയല്‍ എന്‍ഫീല്‍ഡിനെതിരെ വീണ്ടും ബജാജ് ഡൊമിനാറിന്റെ പരസ്യം, കഴിഞ്ഞ ദിവസം ഹിമാലയനെതിരെ മത്സരിച്ച് കയറ്റം കയറാന്‍ ശ്രമിച്ച് പരാജയപ്പെടുന്ന ഡൊമിനാറിന്റെ വീഡിയോ പുറത്തു വന്നരുന്നു. ബുള്ളറ്റിനെ കളിയാക്കിക്കൊണ്ടിരിക്കുന്ന ഡൊമിനാറിന് ഒരു ‘എട്ടിന്റെ പണി’ എന്ന വണ്ണം ഈ വീഡിയോ ബുള്ളറ്റ് ആരാധകര്‍ ഏറ്റെടുത്തതോടെ സംഭവം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ഈ പരസ്യം വന്നിരിക്കുന്നത്.റോയല്‍ എന്‍ഫീല്‍ഡ് ഒരു ആനയാണെന്ന് പറയാതെ പറഞ്ഞ് ബജാജ് പുറത്തിറക്കിയ പരസ്യങ്ങള്‍ ഏറെ വിമര്‍ശനവും കളിയാക്കലും ഏറ്റു വാങ്ങിയിരുന്നു. പരിപാലനചിലവ് കൂടുതലുള്ള ആനയെ മാറ്റി വേഗവും സ്‌റ്റൈലുമുള്ള ഡോമിനര്‍ സ്വന്തമാക്കൂവെന്നു പറയുന്ന ബജാജിന്റെ ഈ പരസ്യം എന്‍ഫീല്‍ഡ് ആരാധകരുടെ പരിഹാസം കണക്കിന് ഏറ്റു വാങ്ങിയിരുന്നു. ആ സീരിസിലെ അഞ്ചാം പരസ്യമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.