മലബാറിന്റെ സ്വന്തം മീന്‍ പത്തിരി തയ്യാറാക്കാം
ലോകപ്രസിദ്ധമാണ് മലബാറിന്റെ പത്തിരിപ്പെരുമ, ഇറച്ചിപ്പത്തിരി, നൈസ് പത്തിരി, അരിപ്പത്തിരി, മസാലപ്പത്തിരി തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പത്തിരികളുണ്ട് മലബാറിന്റെ രുചിപ്പെരുമയില്‍. അതിലൊന്നാണ് മീന്‍ പത്തിരി. ചേരുവകള്‍ അയല/ ഏതെങ്കിലും ദശ…
ലോകപ്രസിദ്ധമാണ് മലബാറിന്റെ പത്തിരിപ്പെരുമ, ഇറച്ചിപ്പത്തിരി, നൈസ് പത്തിരി, അരിപ്പത്തിരി, മസാലപ്പത്തിരി തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പത്തിരികളുണ്ട് മലബാറിന്റെ രുചിപ്പെരുമയില്‍. അതിലൊന്നാണ് മീന്‍ പത്തിരി. ചേരുവകള്‍ അയല/ ഏതെങ്കിലും ദശ…
ലോകപ്രസിദ്ധമാണ് മലബാറിന്റെ പത്തിരിപ്പെരുമ, ഇറച്ചിപ്പത്തിരി, നൈസ് പത്തിരി, അരിപ്പത്തിരി, മസാലപ്പത്തിരി തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പത്തിരികളുണ്ട് മലബാറിന്റെ രുചിപ്പെരുമയില്‍. അതിലൊന്നാണ് മീന്‍ പത്തിരി.
ചേരുവകള്‍
- അയല/ ഏതെങ്കിലും ദശ കട്ടിയുള്ള മീന്‍ 200 ഗ്രാം
- മഞ്ഞള്‍പൊടി കാല്‍ ടീസ്പൂണ്‍
- കുരുമുളക്‌പൊടി അര ടീസ്പൂണ്‍
- സവാള അരിഞ്ഞത് രണ്ടെണ്ണം
- പച്ചമുളക് അരിഞ്ഞത് നാലെണ്ണം
- ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂണ്‍
- പെരുംജീരകപ്പൊടി അര ടീസ്പൂണ്‍
- തക്കാളി ചെറുതായി അരിഞ്ഞത് ഒന്ന് വലുത്
- മല്ലിയില ഒരു പിടി
- കറിവേപ്പില ഒരു പിടി
- വെളിച്ചെണ്ണ രണ്ട് ടീസ്പൂണ്‍
- വാഴയില/വട്ടയില ആവശ്യത്തിന്
- അരിപ്പൊടി ഒരു കപ്പ് , ഉപ്പ് പാകത്തിന്, വെള്ളം ഒരു കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ വെള്ളം ചൂടാക്കി ഉപ്പിട്ട് തിളയ്ക്കുമ്പോൾ അരിപ്പൊടി ചേര്‍ത്തു വേവിച്ച് നന്നായി കുഴച്ചെടുക്കുക. മീന്‍ മഞ്ഞള്‍പൊടിയും കുരുമുളകുപൊടിയും ഉപ്പും ചേര്‍ത്ത് വേവിച്ച് മുള്ള് മാറ്റി പൊടിച്ചെടുക്കുക. ഒരു ചീനച്ചട്ടി ചൂടാക്കി എണ്ണയൊഴിച്ച് സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, പെരുംജീരകം, തക്കാളി, മല്ലിയില, കറിവേപ്പില എന്നിവ ഉപ്പും ചേര്‍ത്ത് നന്നായി വഴറ്റുക. അതിലേക്ക് പൊടിച്ചുവെച്ച മീനും യോജിപ്പിക്കുക. അടുപ്പില്‍നിന്ന് ഇറക്കുക. കുഴച്ചുവെച്ച മാവില്‍നിന്ന് കുറേശ്ശേ എടുത്ത് പത്തിരിയായി പരത്തുക. പത്തിരി ഇലയില്‍ വെച്ച് മീന്‍കൂട്ട് വെച്ച് മറ്റൊരു പത്തിരികൊണ്ട് മൂടി ചുറ്റും നന്നായി ഒട്ടിക്കുക (പിരിച്ചെടുക്കുക). ശേഷം ആവിയില്‍ വേവിച്ചെടുക്കുക. പുതിനച്ചമ്മന്തിയ്‌ക്കൊപ്പം കഴിക്കാം.