
രാജ്യത്തിന്റെ അതിര്‍ത്തി കാക്കാന്‍ തന്റെ അടുത്ത മകനെയും വിട്ടുനല്‍കാന്‍ ഒരുക്കമാണെന്ന് പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സി.ആര്‍.പി.എഫ് ജവാന്‍ രത്തന്‍ താക്കൂറിന്റെ പിതാവ്
February 15, 2019രാജ്യത്തിന്റെ അതിര്‍ത്തി കാക്കാന്‍ തന്റെ അടുത്ത മകനെയും വിട്ടുനല്‍കാന്‍ ഒരുക്കമാണെന്ന് പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സി.ആര്‍.പി.എഫ് ജവാന്‍ രത്തന്‍ താക്കൂറിന്റെ പിതാവ്. ഭീകരവാദത്തെ സംരക്ഷിക്കുന്ന പാകിസ്താന് ഉചിതമായ മറുപടി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
”രാജ്യസേവനത്തിന് ഞാന്‍ എന്റെ ഒരു മകനെ ത്യജിച്ചു കഴിഞ്ഞു. എന്റെ അടുത്ത മകനെയും യുദ്ധഭൂമിയിലേക്ക് അയക്കാന്‍ ഞാന്‍ ഒരുക്കമാണ്. രാജ്യത്തിന് സുരക്ഷയൊരുക്കാന്‍, അതിര്‍ത്തി കാക്കാന്‍ അവനെ ഞാന്‍ പറഞ്ഞയക്കും. പക്ഷേ പാകിസ്താന് ഉചിതമായ മറുപടി നല്‍കുക തന്നെ വേണം.” – രത്തന്റെ പിതാവ് പറഞ്ഞു.