കീഴാറ്റൂര്‍ ബൈപാസ് നിര്‍മ്മാണം: കേന്ദ്ര സംഘം പരിശോധനക്കെത്തി

കീഴാറ്റൂര്‍ ബൈപാസ് നിര്‍മ്മാണം: കേന്ദ്ര സംഘം പരിശോധനക്കെത്തി

May 3, 2018 0 By Editor

കണ്ണൂര്‍: കണ്ണൂര്‍ കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപാസ് നിര്‍മിക്കുന്നതിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നല്‍കിയ പരാതി പരിശോധിക്കാന്‍ കേന്ദ്ര സംഘം കീഴാറ്റൂരിലെത്തി. കേന്ദ്ര സംഘത്തിന്റെ പരിശോധനയില്‍ പ്രതീക്ഷയുണ്ടെന്ന് വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു.

കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ ബംഗളൂരുവിലെ മേഖലാ ഓഫീസിലെ റിസര്‍ച്ച് ഓഫീസര്‍ ജോണ്‍ തോമസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് കീഴാറ്റൂരില്‍ പരിശോധന നടത്തുന്നത്. വയല്‍ സന്ദര്‍ശിച്ച സംഘം വയല്‍ക്കിളി പ്രവര്‍ത്തകരുടെ പരാതികള്‍ ചോദിച്ചറിഞ്ഞു.

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനും വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരും കേന്ദ്ര സര്‍ക്കാരിന് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കേന്ദ്ര സംഘമെത്തിയത്. കുമ്മനം രാജശേഖരനില്‍നിന്നും കേന്ദ്ര സംഘം വിവരങ്ങള്‍ ശേഖരിക്കും. അതേ സമയം കേന്ദ്ര സംഘത്തില്‍ വിശ്വാസമര്‍പ്പിക്കുകയാണെന്ന് വയല്‍ക്കിളികള്‍ പറഞ്ഞു.

കേന്ദ്ര സംഘം ദേശീയപാത അതോറിറ്റി, കൃഷി, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും.