
രണ്ട് ഇന്ത്യന്‍ വിമാനങ്ങള്‍ വെടിവച്ചിട്ടുണ്ടെന്ന പാക് വാദം തള്ളി ഇന്ത്യ
February 27, 2019ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടെന്ന് പാക് അവകാശവാദം തള്ളി ഇന്ത്യ. പൈലറ്റിനെ പിടികൂടിയെന്നത് പച്ചക്കള്ളമാണെന്നും വിശദീകരിച്ചു. ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ മുഴുവന്‍ പൈലറ്റുമാരും ഇന്ത്യയില്‍ തന്നെയുണ്ടെന്നാണ് എയര്‍ഫോഴ്‌സിന്റെ വിശദീകരണം. പൈലറ്റുമാരുടെ കണക്കെടുത്താണ് ഇത് പറയുന്നതെന്നും ഇന്ത്യ വിശദീകരിച്ചു. ഇതോടെ പിടികൂടിയെന്ന് പറയുന്ന പൈലറ്റിനെ പുറത്തു കാട്ടേണ്ട ബാധ്യതയിലേക്ക് പാക്കിസ്ഥാന്‍ എത്തിയേക്കും.