എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയെ ഹൃദയത്തോട് ചേർത്ത് തലശ്ശേരി നിവാസികൾ

March 28, 2019 0 By Editor

വടകര : വടകര ലോകസഭാ മണ്ഡലം എസ്.ഡി.പി.ഐ സ്ഥാനാർഥി മുസ്തഫ കൊമ്മേരിയുടെ തിരഞ്ഞെടുപ്പ് പര്യടനം തലശ്ശേരിയിലെ വിവിധ പ്രദേശങ്ങളിൽ നടന്നു. വീടുകളിലും കടകളിലും കയറിയിറങ്ങിയും വഴിയോരങ്ങളിൽ കാണുന്നവരോടും വോട്ട് അഭ്യർത്ഥന നടത്തിയ മുസ്തഫ കൊമ്മേരി യഥാർത്ഥ ബദലിനു വേണ്ടിയുള്ള പോരാട്ടത്തിൽ മണ്ഡലത്തിലെ സ്ത്രീ – പുരുഷ വോട്ടർമാരും കന്നി വോട്ടർമാരും എസ്.ഡി.പി.ഐക്ക് ഒപ്പം നിന്ന് വലിയ പിന്തുണയാണ് നൽകുന്നതെന്ന് അറിയിച്ചു.നിരവധി ചെറുപ്പക്കാരാണ് പല പാർട്ടികളിൽ നിന്നും എസ്.ഡി.പി.ഐ ലേക്ക് ഈ ദിവസങ്ങളിൽ കടന്നു വന്നത്.ഇവർക്ക് മുസ്തഫ കൊമ്മേരിയുടെ നേതൃത ത്തിൽ സ്വീകരണവും നൽകി.