രാഹുല്‍ ഗാന്ധി വ്യാഴാഴ്ച വയനാട് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും ; രാഹുലിനെ പ്രിയങ്കാ ഗാന്ധി അടക്കമുള്ള നേതാക്കള്‍ അനുഗമിക്കും

April 1, 2019 0 By Editor

രാഹുല്‍ ഗാന്ധി വ്യാഴാഴ്ച വയനാട് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ബുധനാഴ്ച കോഴിക്കോടെത്തുന്ന രാഹുലിനെ പ്രിയങ്കാ ഗാന്ധി അടക്കമുള്ള നേതാക്കള്‍ അനുഗമിക്കും.കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പേര് വയനാട്ടിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ കോൺഗ്രസിന്റെ ദേശീയ-സംസ്ഥാന നേതാക്കൾ വയനാട്ടിലെ പ്രചരണ കാര്യങ്ങളുടെ മേൽനോട്ടങ്ങൾക്കായി മണ്ഡലത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് കെ.സി വേണുഗോപാൽ തുടങ്ങിയവർ വൈകിട്ട് ജില്ലയിലെത്തി പ്രവർത്തനങ്ങൾ വിലയിരുത്തും. ഈ മാസം 9ന് എ.കെ ആന്റണി വയനാട്ടിൽ എത്തുന്നുണ്ട് .