Q3-യുടെ ബോള്‍ഡ് എഡിഷനുമായി ഔഡി ; ഇന്ത്യയിലെ എക്സ്‌ഷോറും വില അറിയാം
Audi with bold edition of Q3; Exshore price in India is also known
Audi with bold edition of Q3; Exshore price in India is also known
ഇന്ത്യന്‍ വാഹന വിപണിയിലെ ആഡംബര വാഹനങ്ങളില്‍ മുന്‍നിരയില്‍ തന്നെയാണ് ജര്‍മന്‍ കമ്പനിയായ ഔഡിയുടെ സ്ഥാനം. സെഡാന്‍ നിരയിലും എസ്.യു.വി. ശ്രേണിയിലും എണ്ണം പറഞ്ഞ മോഡലുകള്‍ എത്തിച്ചിട്ടുള്ള ഔഡി എന്‍ട്രി ലെവല്‍ എസ്.യു.വി. മോഡലായ Q3-യുടെ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പ് ബോള്‍ഡ് എഡിഷന്‍ എന്ന പേരില്‍ വിപണിയില്‍ എത്തിച്ചിരിക്കുകയാണ്.
03, 03 സ്‌പോര്‍ട്ട്ബാക്ക് എന്നിവയെ അടിസ്ഥാനമാക്കി ബോള്‍ഡ് എഡിഷന്‍ എത്തുന്നുണ്ട്. Q3 ബോള്‍ഡ് എഡിഷന് 54.65 ലക്ഷം രൂപയും സ്‌പോര്‍ട്ട്ബാക്ക് ബോള്‍ഡ് എഡിഷന് 55.71 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്‌ഷോറും വില. ഈ വാഹനത്തിന്റെ ചുരുക്കം യൂണിറ്റ് മാത്രമായിരിക്കും പുറത്തിറക്കുയെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ആഡംബരത്തിനൊപ്പം സാങ്കേതികവിദ്യയും സ്‌പോര്‍ട്ടിനെസും ഒന്നിക്കുന്ന വാഹനങ്ങളായിരിക്കും ബോള്‍ഡ് എഡിഷനായി പുറത്തിറക്കുന്ന Q3 എന്നാണ് ഔഡി ഇന്ത്യയുടെ മേധാവി ഉറപ്പുനല്‍കിയിട്ടുള്ളത്.
ഔഡി ഇന്ത്യയുടെ വാഹനനിരയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡലാണ് 03. Q3 സ്‌പോര്‍ട്ട്ബാക്ക് മോഡലുകള്‍. ഇത് പരിഗണിച്ചാണ് ഈ വാഹനങ്ങളുടെ പ്രത്യേക പതിപ്പ് എത്തിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തല്‍,
ഗ്ലേസിയര്‍ വൈറ്റ്, നാനോ ഗ്രേ, മിതോസ് ബ്ലാക്ക്, നവാര ബ്ലൂ, പള്‍സ് ഓറഞ്ച് എന്നീ നിറങ്ങളില്‍ Q3- യും ഗ്ലേസിയര്‍ വൈറ്റ്, ഡേടോണ ഗ്രേ, മിതോസ് ബ്ലാക്ക്, പ്രോഗ്രസീവ് റെഡ്, നവാര ബ്ലൂ എന്നീ നിറങ്ങളില്‍ 03 സ്‌പോര്‍ട്ട്ബാക്കും പുറത്തിറക്കുന്നുണ്ട്. വാഹനത്തിന്റെ ബോഡി കളറിന് പുറമെ, കറുപ്പ് നിറത്തിലുള്ള അലങ്കാരങ്ങളാണ് ഈ വാഹനത്തെ സ്‌പെഷ്യലാക്കുന്നത്. ഔഡിയുടെ ലോഗോയും ഗ്രില്ലും ബ്ലാക്ക് നിറത്തിലേക്ക് മാറിയതാണ് മുഖഭാവത്തിലെ മാറ്റം. വശങ്ങളില്‍ റിയര്‍വ്യൂ മിററും വിന്‍ഡോ ബോര്‍ഡറും കറുപ്പണിഞ്ഞിട്ടുണ്ട്. ഗ്ലോസി ബ്ലാക്ക് നിറത്തില്‍ ഒരുങ്ങിയിട്ടുള്ള ഗ്രില്ല്, ബ്ലാക്ക് നിറത്തിലേക്ക് മാറിയ ഔഡിയുടെ റിങ് ലോഗോ, കറുപ്പ് നിറത്തിലുള്ള റിയര്‍വ്യൂ മിററുകള്‍, 18 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയാണ് എക്സ്റ്റീരിയറിലെ മാറ്റങ്ങള്‍.
റെഗുലര്‍ Q3-യുടെ അകത്തളത്തില്‍ കാര്യമായ അഴിച്ചുപണി വരുത്താതെയാണ് ബോള്‍ഡ് എഡിഷന്‍ എത്തിച്ചിരിക്കുന്നത്. പനോരമിക് സണ്‍റൂഫ്, ഫോര്‍വേ ലംബര്‍ സപ്പോര്‍ട്ടുള്ള പവേര്‍ഡ് മുന്‍നിര സീറ്റുകള്‍, മള്‍ട്ടി കളര്‍ ആംബിയന്റ് ലൈറ്റിങ്ങ്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജിങ്ങ്, റിയര്‍വ്യൂ ക്യാമറയോടെ കൂടിയ പാര്‍ക്കിങ്ങ് എയ്ഡ് പ്ലസ്, ഔഡി സ്മാര്‍ട്ട് ഫോണ്‍ ഇന്റര്‍ഫേസ്, ഔഡി വെര്‍ചുല്‍ കോക്പിറ്റ്, 10 സ്പീക്കറുള്ള ഔഡി സൗണ്ട് സിസ്റ്റം എന്നിങ്ങനെയാണ് ഇന്റീരിയറിലെ ഫീച്ചറുകള്‍. ഔഡി Q3, Q3 സ്‌പോര്‍ട്ടബാക്ക് എന്നീ മോഡലുകളുടെ റെഗുലര്‍ മോഡലുകള്‍ക്ക് കരുത്തേകുന്ന എന്‍ജിനാണ് ഈ മോഡലിലുമുള്ളത്. 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ടി.എസ്.എഫ്.ഐ. ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് നല്‍കിയിരിക്കുന്നത്. ഇത് 188 ബി.എച്ച്.പി. പവറും 320 എന്‍.എം. ടോര്‍ക്കുമാണ് നല്‍കുന്നത്. ഏഴ് സ്പീഡ് ഡ്യുവല്‍ ഫ്‌ലെച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. ആറ് എയര്‍ബാഗ് ഉള്‍പ്പെടെയുള്ള സുരക്ഷ സംവിധാനങ്ങളും ഈ വാഹനത്തിലുണ്ട്.