പാകിസ്താന്റെ നാല് എഫ്-16 പോര്‍വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിക്ക് സമീപമെത്തിയതായി റിപ്പോര്‍ട്ട്

പാകിസ്താന്റെ നാല് എഫ്-16 പോര്‍വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിക്ക് സമീപമെത്തിയതായി റിപ്പോര്‍ട്ട്

April 2, 2019 0 By Editor

ന്യൂഡല്‍ഹി: പാകിസ്താന്റെ നാല് എഫ്-16 പോര്‍വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിക്ക് സമീപമെത്തിയതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് നാല് എഫ്-16 വിമാനങ്ങള്‍ പഞ്ചാബിലെ ഖേംകരണ്‍ മേഖലയ്ക്ക് സമീപമെത്തിയതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു.പാക് വിമാനങ്ങളെ തുരത്താനായി ഇന്ത്യന്‍ വ്യോമസേന സുഖോയ് 30എം.കെ.ഐ. വിമാനങ്ങളും മിറാഷ്-2000 വിമാനങ്ങളും രംഗത്തിറക്കിയതോടെ പാക് വിമാനങ്ങള്‍ പിന്‍വാങ്ങുകയായിരുന്നു. നിരീക്ഷണ ഡ്രോണുകളടക്കം ഘടിപ്പിച്ച പാക് വിമാനങ്ങളാണ് അതിര്‍ത്തിക്ക് സമീപമെത്തിയതെന്ന് ദേശീയമാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.