എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍ ഇന്ന് തെരഞ്ഞെടുപ്പ് നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കും

എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍ ഇന്ന് തെരഞ്ഞെടുപ്പ് നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കും

April 2, 2019 0 By Editor

തിരുവനന്തപുരം: ആറ്റിങ്ങല്‍ ലോക്‌സഭാ നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍ ഇന്ന് തെരഞ്ഞെടുപ്പ് നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ  കളക്ട്രേറ്റില്‍ മുഖ്യ വരണാധികാരിക്കു മുന്നില്‍ പത്രിക സമര്‍പ്പിക്കും. ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍പിള്ളയുടെ നേതൃത്വത്തില്‍ എന്‍ ഡി എ സംസ്ഥാന ജില്ലാ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒപ്പം എത്തിയാണ് പത്രിക സമര്‍പ്പിക്കുക. ഉച്ചമുതല്‍ ശോഭാ സുരേന്ദ്രന്‍ വാമനപുരം മണ്ഡലത്തില്‍ വോട്ടര്‍മാരെ നേരിട്ടു കാണും. വൈകിട്ട് നാലു മണിക്ക് കണ്‍വെന്‍ഷനില്‍ സ്ഥാനാര്‍ത്ഥി പങ്കെടുക്കും.