ജോലി നഷ്ടപ്പെടുമെന്ന മാനസിക സംഘര്‍ഷം; കെഎസ്ആര്‍ടിസി എംപാനല്‍ ഡ്രൈവര്‍മാര്‍ അവധിയില്‍ പ്രവേശിക്കുന്നു

ജോലി നഷ്ടപ്പെടുമെന്ന മാനസിക സംഘര്‍ഷം; കെഎസ്ആര്‍ടിസി എംപാനല്‍ ഡ്രൈവര്‍മാര്‍ അവധിയില്‍ പ്രവേശിക്കുന്നു

April 10, 2019 0 By Editor

ഹൈക്കോടതി വിധിയെ തുടര്‍ന്ന് പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസി എംപാനല്‍ ഡ്രൈവര്‍മാര്‍ അവധിയില്‍ പ്രവേശിക്കുന്നു. ജോലി നഷ്ടപ്പെടുമെന്ന മാനസിക സംഘര്‍ഷത്തെ തുടര്‍ന്ന് അപകട സാധ്യത കണക്കിലെടുത്താണ് തീരുമാനം. എംപാനല്‍ ഡ്രൈവര്‍മാര്‍ അവധിയില്‍ പ്രവേശിക്കുന്നത് കെഎസ്ആര്‍ടിസി സര്‍വീസുകളെ ബാധിക്കും.

1565 കെഎസ്ആര്‍ടിസി എംപാനല്‍ ഡ്രൈവര്‍മാരാണ് ജോലി നഷ്ടമാകുമെന്ന ഭീഷണി നേരിടുന്നത്. ജോലി നഷ്ടപ്പെടുമെന്ന മാനസിക സംഘര്‍ഷമുള്ളതിനാല്‍ ബസോടിച്ചു നിരവധി യാത്രക്കാരുടെ ജീവന്‍ അപകടത്തിലാകാന്‍ സാധ്യതയുള്ളതിനാലാണ് ഡ്രൈവര്‍മാര്‍ അവധിയില്‍ പ്രവേശിക്കുന്നത്. ഇക്കാര്യം രേഖാമൂലം എംപാനല്‍ ഡ്രൈവര്‍മാര്‍ കോര്‍പ്പറേഷനെ അറിയിച്ചു.