ഒമാനിലെ വിസ പുതുക്കുന്നതിന് എക്സ്റേ റിപ്പോർട്ട് നിർബന്ധമാക്കി
മെഡിക്കൽ പരിശോധന കേന്ദ്രങ്ങളിൽ പോകുന്നതിന് മുമ്പ് അംഗീകൃത സ്വകാര്യ മെഡിക്കൽ സെന്ററുകളിൽ നിന്നാണ് എക്സറേ എടുക്കേണ്ടത്. നിലവിൽ ഇതിന് ഏകീകൃത ഫീസ് ഏർപ്പെടുത്തിയിട്ടില്ല. നിലവിൽ വിസാ മെഡിക്കൽ…
മെഡിക്കൽ പരിശോധന കേന്ദ്രങ്ങളിൽ പോകുന്നതിന് മുമ്പ് അംഗീകൃത സ്വകാര്യ മെഡിക്കൽ സെന്ററുകളിൽ നിന്നാണ് എക്സറേ എടുക്കേണ്ടത്. നിലവിൽ ഇതിന് ഏകീകൃത ഫീസ് ഏർപ്പെടുത്തിയിട്ടില്ല. നിലവിൽ വിസാ മെഡിക്കൽ…
മെഡിക്കൽ പരിശോധന കേന്ദ്രങ്ങളിൽ പോകുന്നതിന് മുമ്പ് അംഗീകൃത സ്വകാര്യ മെഡിക്കൽ സെന്ററുകളിൽ നിന്നാണ് എക്സറേ എടുക്കേണ്ടത്. നിലവിൽ ഇതിന് ഏകീകൃത ഫീസ് ഏർപ്പെടുത്തിയിട്ടില്ല. നിലവിൽ വിസാ മെഡിക്കൽ സൗകര്യമുള്ള എല്ലാ മെഡിക്കൽ സെന്ററുകളിൽ നിന്നും എക്സ്റേ എടുക്കാവുന്നതാണ്. എക്സ്റേ എടുക്കുന്നവരുടെ ഫോട്ടോയും വിരലടയാളവും അംഗീകൃത സ്വകാര്യ മെഡിക്കൽ സെന്ററുകളിൽ രേഖപ്പെടുത്തും.
അപേക്ഷകന്റെ എക്സ്റേ തന്നെയാണിതെന്ന് ഉറപ്പ് വരുത്താനാണ് ഫോട്ടോയും വിരലടയാളവും രേഖപ്പെടുത്തുന്നത്. രണ്ട് വർഷത്തിൽ വിസ പുതുക്കുേമ്പാഴെല്ലാം എക്സ്റേയും എടുക്കണം. വിസ നടപടി ക്രമങ്ങൾക്ക് എക്സറേ കൂടി നിർബന്ധമാക്കിയത് അറിയാതെയാണ് നിരവധി പേർ നിത്യവും വിസ മെഡിക്കൽ പരിശോധന കേന്ദ്രങ്ങളിൽ പോയി മടങ്ങുനത്.