
ലോകമെമ്പാടുമുളള ക്രൈസ്തവര്‍ ഇന്ന് കുരുത്തോല പെരുന്നാള്‍ ആചരിക്കും
April 14, 2019ഇന്ന് ഓശാന ഞായര്‍. വിശുദ്ധ വാരത്തിന് തുടക്കം കുറിച്ച് കൊണ്ട് ലോകമെമ്പാടുമുളള ക്രൈസ്തവര്‍ ഇന്ന് കുരുത്തോല പെരുന്നാള്‍ ആചരിക്കും. ദേവാലയങ്ങളില്‍ ഇന്ന് പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും.
ക്രിസ്തുദേവന്റെ കുരിശ് മരണത്തിന് തൊട്ടുമുന്‍പായി ജറുസലേമില്‍ പ്രവേശിച്ചതിന്റെ ഓര്‍മ്മ പുതുക്കിയാണ് ഓശാന പെരുന്നാള്‍ ആചരിക്കുന്നത്. തെരുവിലൂടെ കഴുതപുറത്ത് ജറുസലേമിലേക്ക് കടന്ന് വന്ന യേശുക്രിസ്തുവിനെ ഒലിവിലകള്‍ വീശി വരവേറ്റതിന്റെ ഓര്‍മ്മ പുതുക്കല്‍. വിശുദ്ധ വാരത്തിന്റെ തുടക്കം കുറിക്കല്‍ കൂടിയായതുകൊണ്ട് ഈസ്റ്ററിന്റെ തൊട്ടുമുന്‍പുള്ള ഞായറാഴ്ചയാണ് ഓശാന ദിനമായി ആഘോഷിക്കുന്നത്. പള്ളികളില്‍ വെഞ്ചരിച്ച കുരുത്തോലയുമേന്തി വിശ്വാസികള്‍ പ്രദക്ഷിണം നടത്തും. പ്രത്യേക പ്രാര്‍ത്ഥനകളും പള്ളികളില്‍ നടക്കും.