
ഹയര്‍ സെക്കന്ററി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 84.33
May 8, 2019തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി പരീക്ഷ ഫലം പഖ്യാപിച്ചു. വിജയശതമാനം 84.33 ശതമാനം. തെഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ വിദ്യാഭ്യാസ മന്ത്രിക്ക് പകരം സെക്രട്ടറി ആണ് ഫല പ്രഖ്യാപനം നടത്തിയത്.3,11,375 പേരാണ് ഉപരി പഠനത്തിന് യോഗ്യത നേടിയത്. 14,244 കുട്ടികള്‍ക്ക് എല്ലാവിഷയത്തിനും എ പ്ലസ് ലഭിച്ചു.
വിജയശതമാനം ഏറ്റവും കൂടുതല്‍ കോഴിക്കോട് (87.44)ജില്ലയിലാണ്. കുറവ് പത്തനംതിട്ട (78) ജില്ലയിലും.
183 കുട്ടികള്‍ക്ക് 1200 മാര്‍ക്ക് ലഭിച്ചിട്ടുണ്ട്.71 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടിയിട്ടുണ്ട്. ഇതില്‍ 12 എണ്ണം സര്‍ക്കാര്‍ സ്‌കൂളുകളാണ്.വിദ്യാര്‍ത്ഥികള്‍ക്ക് മെയ് 10 മുതല്‍ പ്ലസ് വണ്‍ അഡ്മിഷന് അപേക്ഷിക്കാം.