ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു

ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു

May 10, 2019 0 By Editor

സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റിന്റെ കോഴിക്കോട് സബ് സെന്ററില്‍ കെ ജി ടി ഇ പ്രീ-പ്രസ്സ്, കെ ജി ടി ഇ പ്രസ്സ് വര്‍ക്ക്, കമ്പ്യൂട്ടർ സയന്‍സ്, ഡിസൈനിംഗ് സോഫ്റ്റ്‌വെയറുകള്‍ എന്നീ വിഷയങ്ങളിലേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. അപേക്ഷകര്‍ ബന്ധപ്പെട്ട വിഷയത്തില്‍ പ്രവൃത്തി പരിചയം ഉള്ളവരായിരിക്കണം. വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ കോപ്പികള്‍ സഹിതം മാനേജിംഗ് ഡയറക്ടര്‍, സി-ആപ്റ്റ് ട്രെയിനിംഗ് ഡിവിഷന്‍, സിറ്റി സെന്റര്‍, പുന്നപുരം, പടിഞ്ഞാറേക്കോട്ട, തിരുവനന്തപുരം 695 024 എന്ന വിലാസത്തില്‍ മെയ് 31 ന് മുന്നേ ലഭിക്കണം. ഇ-മെയില്‍ training@captkerala.com) വെബ്‌സൈറ്റ്: www.captkerala.com. ഫോണ്‍: 0471-2474720, 0471 2467728.