മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് പാകിസ്ഥാന് ക്ഷണമില്ല; ബിംസ്റ്റെക് രാഷ്ട്രത്തലവൻമാർ പങ്കെടുക്കും
ഈ മാസം 30ന് നടക്കുന്ന മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പാകിസ്ഥാന് ക്ഷണമില്ല. എന്നാൽ ബിംസ്റ്റെക് രാഷ്ട്രത്തലവന്മാർക്ക് ക്ഷണം ലഭിച്ചിച്ചുണ്ട്. ബിംസ്റ്റെക് രാജ്യങ്ങളായ ബംഗ്ലാദേശ്, ഭൂട്ടാൻ, മ്യാൻമർ,…

ഈ മാസം 30ന് നടക്കുന്ന മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പാകിസ്ഥാന് ക്ഷണമില്ല. എന്നാൽ ബിംസ്റ്റെക് രാഷ്ട്രത്തലവന്മാർക്ക് ക്ഷണം ലഭിച്ചിച്ചുണ്ട്. ബിംസ്റ്റെക് രാജ്യങ്ങളായ ബംഗ്ലാദേശ്, ഭൂട്ടാൻ, മ്യാൻമർ, നേപ്പാൽ, ശ്രീലങ്ക, തായ്‍ലന്റ് തുടങ്ങിയ രാജ്യങ്ങളിലെ തലവന്മാർ ചടങ്ങിൽ പങ്കെടുക്കും.
ബിംസ്റ്റെക് രാഷ്ട്രത്തലവന്മാർക്ക് പുറമെ കിർഗിസ് റിപ്പബ്ലിക് പ്രസിഡന്റിനെയും മൌറീഷ്യസ് പ്രധാനമന്ത്രിയെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുചിനും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യ-പാക് ആഭ്യന്തര പ്രശ്നം നിലനിൽക്കുന്നതിനാലാണ് പാകിസ്ഥാനെ ഒഴിവാക്കിയത്. 2014 ൽ ഒന്നാം നരേന്ദ്ര മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് പങ്കെടുത്തിരുന്നുസ സാർക്ക് രാജ്യത്തലവൻമാരായിരുന്നു അന്ന് അതിഥികൾ.