രാജസ്ഥാൻ എയിംസിൽ മലയാളി നഴ്സ് തീ കൊളുത്തി മരിച്ചു

July 1, 2019 0 By Editor

രാജസ്ഥാൻ എയിംസ് ആശുപത്രിയില്‍ മലയാളി നഴ്സ് തീ കൊളുത്തി ആത്മഹത്യ ചെയ്തു. ജോദ്പൂരിലെ ആശുപത്രിയില്‍ ശ​നി​യാ​ഴ്ച രാ​ത്രി 8.30 നാണ് സംഭവം . ബിജി പു​നോ​ജ് എ​ന്ന നഴ്സാണ് മരിച്ചത്. ബിജു രണ്ടു വര്‍ഷമായി ഇവിടുത്തെ ജീവനക്കാരനാണ്.ഡ്യൂട്ടിക്കു ശേഷം ആശുപത്രിയ്ക്കു പുറകിലുള്ള ഒഴിഞ്ഞ മുറി പൂട്ടിയിട്ട് ശരീരത്തില്‍ തീ കൊളുത്തുകയായിരുന്നു. മുറിയുടെ സമീപത്തുകൂടി പോയ ആ​ളാ​ണ് സംഭവം ആദ്യം കണ്ടത്. തുടര്‍ന്ന് ആശുപത്രി അധികൃതരെ വിവരമറിയിക്കുകയായിരുന്നു. എന്നാല്‍ പൂട്ട് തകര്‍ത്ത് അകത്തു കടന്നപ്പോഴേയ്ക്കും ശരീരത്തിലാകെ തീ പടര്‍ന്നിരുന്നു.

പ്ലാ​സ്റ്റി​ക് കു​പ്പി​യി​ല്‍ പെ​ട്രോ​ള്‍ കൊ​ണ്ടു​വ​ന്നാ​ണ് തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​ണ് പോ​ലീ​സിന്‍റെ പ്രാഥമിക നി​ഗ​മ​നം.ആത്മഹത്യയുടെ കാരണം ഇതുവരെ വ്യക്തമല്ല.