നിസാന്‍ ടെറാനോ സ്‌പോര്‍ട് എഡിഷന്‍ വിപണിയില്‍
നിസാന്‍ ടെറാനോ സ്‌പോര്‍ട് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. 12.22 ലക്ഷം രൂപയാണ് നിസാന്‍ ടെറാനോ സ്‌പോര്‍ട് എഡിഷന്റെ എക്‌സ്‌ഷോറൂം വില (ദില്ലി).
7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് കാറില്‍ നല്‍കിയിരിക്കുന്നത്. ടച്ച് ലെയ്ന്‍ ചേഞ്ച് ഇന്‍ഡിക്കേറ്റര്‍, ഇരട്ട എയര്‍ബാഗുകള്‍, ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, ആന്റിലോക്ക് ബ്രേക്കിംഗ് സംവിധാനം, ബ്രേക്ക് അസിസ്റ്റ് ഉള്ള ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ എന്നിങ്ങനെയാണ് സുരക്ഷാ സംവിധാനങ്ങള്‍.
നിലവിലുള്ള 1.6 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളിലാണ് നിസാന്‍ ടെറാനോ സ്‌പോര്‍ടിനെയും ഒരുക്കിയിരിക്കുന്നത്. പെട്രോള്‍ എഞ്ചിന് പരമാവധി 102 bhp കരുത്തും 145 Nm torque ഉം സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഉള്ളത്.
രണ്ടു ട്യൂണിംഗ് ഡീസല്‍ എഞ്ചിനിലാണ് ഒരുക്കം. ആദ്യ ഡീസല്‍ പതിപ്പില്‍ 84 bhp കരുത്തും 200 Nm torque ഉം ഉത്പാദിപ്പിക്കാന്‍ സാധിക്കും. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ആദ്യ ഡീസല്‍ പതിപ്പില്‍. 108 bhp കരുത്തും 243 Nm torque ഉം പരമാവധി സൃഷ്ടിക്കുന്നതാണ് രണ്ടാം ഡീസല്‍ പതിപ്പ്. ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനാണ് രണ്ടാം ഡീസല്‍ പതിപ്പില്‍.