കടുവാത്തോൽ വിൽപ്പന സംഘത്തെ പിടികൂടി
കടുവാത്തോൽ വിൽപ്പന സംഘത്തെ വള്ളക്കടവ് വനപാലകർ അറസ്റ്റുചെയ്തു. തിങ്കളാഴ്ച രാത്രിയിൽ 59-ാം മൈൽ ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്. പിടിക്കപ്പെട്ട എല്ലാവരും തമിഴ്നാട് സ്വദേശികളാണ്.…
കടുവാത്തോൽ വിൽപ്പന സംഘത്തെ വള്ളക്കടവ് വനപാലകർ അറസ്റ്റുചെയ്തു. തിങ്കളാഴ്ച രാത്രിയിൽ 59-ാം മൈൽ ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്. പിടിക്കപ്പെട്ട എല്ലാവരും തമിഴ്നാട് സ്വദേശികളാണ്.…
കടുവാത്തോൽ വിൽപ്പന സംഘത്തെ വള്ളക്കടവ് വനപാലകർ അറസ്റ്റുചെയ്തു. തിങ്കളാഴ്ച രാത്രിയിൽ 59-ാം മൈൽ ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്. പിടിക്കപ്പെട്ട എല്ലാവരും തമിഴ്നാട് സ്വദേശികളാണ്. തേനിയിൽനിന്നു മുണ്ടക്കയം ഭാഗത്തേക്ക് കാറിൽ കടുവാത്തോലുമായി പോകുമ്പോൾ 59-ാം മൈൽ ഭാഗത്ത് വച്ചാണ് പിടിയിലായത്.298.5 സെൻറീമീറ്റർ നീളവും 95 സെന്റീമീറ്റർ വീതിയുള്ളതാണ് കടുവയുടെ തോൽ.
ശിവകാശി വിരുതനഗർ കരിശ്ശേരി വീട്ടിൽ നാരായണൻ ആർ. (71), രാമനാഥപുരം തവളനയിക്കൻപെട്ടി താമസം ചക്കാരെ സി. (63), കൊടൈക്കനാൽ അണ്ണെതെത്സാ നഗറിൽ കറുപ്പുസ്വാമി .(54), തിരുനൽവേലി പാളയംകോട്ടൈ രത്തിനവേൽ എസ്. (50), രാമനാഥപുരം കരുതി താമസം മുരുകൻ കെ. എന്നിവരെയാണ് വനം വകുപ്പു നിയമപ്രകാരം അറസ്റ്റ് ചെയ്തത്.പീരുമേട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.