ചന്ദ്രയാന്‍ 2 ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി

ചന്ദ്രയാന്‍ 2 ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി

August 20, 2019 0 By Editor

ചന്ദ്രയാന്‍ 2 ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി. ഇന്ത്യന്‍ സമയം 9.50നാണ് ചന്ദ്രയാന്‍ 2 ഭ്രമണപഥത്തിലെത്തിയത്. അടുത്ത മാസം ഏഴിന് ചന്ദ്രയാന്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങും. വിക്ഷേപിച്ച്‌ 29 ദിവസങ്ങള്‍ക്ക് ശേഷമാണ് ചന്ദ്രയാന്‍-2 ചന്ദ്രന്റെ ഭ്രമണ പഥത്തില്‍ പ്രവേശിച്ചത്. നിര്‍ണായകഘട്ടം വിജയകരമെന്നാണ് ഐഎസ്‌ആര്‍ഒ വ്യക്തമാക്കിയത്.

ചന്ദ്രനില്‍ നിന്ന് 118 കിലോമീറ്റര്‍ അടുത്ത ദൂരവും 18078 കിലോമീറ്റര്‍ എറ്റവും കൂടിയ ദൂരവുമായ ഭ്രമണപഥത്തിലാണ് ഉപഗ്രഹം പ്രവേശിക്കുക. സെപ്റ്റംബര്‍ ഒന്നു വരെ നീളുന്ന ഈ പ്രക്രിയയിലൂടെ ചന്ദ്രനില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ ഉപഗ്രഹത്തെ എത്തിക്കും.

സെപ്റ്റംബര്‍ രണ്ടിന് വിക്രം ലാന്‍ഡറും ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററും വേര്‍പെടും. സെപ്റ്റംബര്‍ ഏഴിനാണ് ചരിത്രപരമായ ലൂണാര്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടക്കുക. പുലര്‍ച്ചെ 1:30നും 2.30നും ഇടയില്‍ ചന്ദ്രയാന്‍ 2 സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുമെന്നാണ് ഐഎസ്‌ആര്‍ഒയുടെ കണക്കുകൂട്ടല്‍.