സി.പി.ഐ.എം-ലീഗ് സംഘര്‍ഷം: തിരൂരില്‍ രണ്ട് സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
തിരൂര്‍: തിരൂരില്‍ രണ്ട് സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. തിരൂര്‍ പറവണ്ണയിലാണ് സംഭവം. തേവര്‍ കടപ്പുറം പുളിങ്ങോട്ട് ഹനീഫയുടെ മകന്‍ അസ്താര്‍ (22), ഉണ്ണ്യാപ്പന്റെ പുരയ്ക്കല്‍ ലത്തീഫിന്റെ മകന്‍…
തിരൂര്‍: തിരൂരില്‍ രണ്ട് സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. തിരൂര്‍ പറവണ്ണയിലാണ് സംഭവം. തേവര്‍ കടപ്പുറം പുളിങ്ങോട്ട് ഹനീഫയുടെ മകന്‍ അസ്താര്‍ (22), ഉണ്ണ്യാപ്പന്റെ പുരയ്ക്കല്‍ ലത്തീഫിന്റെ മകന്‍…
തിരൂര്‍: തിരൂരില്‍ രണ്ട് സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. തിരൂര്‍ പറവണ്ണയിലാണ് സംഭവം. തേവര്‍ കടപ്പുറം പുളിങ്ങോട്ട് ഹനീഫയുടെ മകന്‍ അസ്താര്‍ (22), ഉണ്ണ്യാപ്പന്റെ പുരയ്ക്കല്‍ ലത്തീഫിന്റെ മകന്‍ സൗഫീര്‍ (25) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
പ്രദേശത്ത് നേരത്തെ സി.പി.ഐ.എം-ലീഗ് സംഘര്‍ഷം നിലനിന്നിരുന്നു. ഇരുവരുടെയും കൈകള്‍ക്കും കാലുകള്‍ക്കുമാണ് പരിക്കേറ്റിട്ടുള്ളത്. രാത്രി ഒമ്പതരയോടെ എംഇഎസിന് പടിഞ്ഞാറ് വശത്തെ ബീച്ചില്‍വച്ചായിരുന്നു അക്രമം. ബീച്ചില്‍ ഇരിക്കുകയായിരുന്നു സി.പി.ഐ.എം പ്രവര്‍ത്തകരെ സംഘടിച്ചെത്തിയ ആക്രമികള്‍ വെട്ടുകയായിരുന്നു.
പത്തോളം ആളുകള്‍ ചേര്‍ന്നാണ് ഇരുവരെയും അക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് നേരത്തെ മുതല്‍ സിപിഎം മുസ്‌ലിം ലീഗ് സംഘര്‍ഷം നിലനിന്നിരുന്നു. രണ്ടാഴ്ച മുന്‍പ് ഇവിടെ ലീഗ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിരുന്നു. അതിനു മുന്‍പ് സി.പി.ഐ.എം പ്രവര്‍ത്തകനും വെട്ടേറ്റിരുന്നു.