
മുതിർന്ന ബിജെപി നേതാവ് എൽ.കെ. അഡ്വാനി കേരളത്തിൽ
September 3, 2019ഒരാഴ്ചത്തെ സ്വകാര്യ സന്ദർശനത്തിനായി മുതിർന്ന ബിജെപി നേതാവ് എൽ.കെ. അഡ്വാനി കേരളത്തിലെത്തി. മകൾ പ്രതിഭ അഡ്വാനിയും ഒപ്പമുണ്ട്. ആലപ്പുഴയിലെ സ്വകാര്യ റിസോർട്ടിലാണ് ഇവരുടെ താമസം. അഡ്വാനി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വിശ്രമിക്കുമ്പോൾ തിരുവനന്തപുരത്തു നിന്നെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തെ കണ്ടു സുഖവിവരങ്ങൾ ആരാഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള, ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ തുടങ്ങിയവർ അഡ്വാനിയുടെ കൂടെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഉണ്ടായിരുന്നു.