
ഡി.കെ ശിവകുമാറിന്‍റെ അറസ്റ്റില്‍ കര്‍ണ്ണാടകയില്‍ വ്യാപക പ്രതിഷേധം
September 4, 2019ഡി.കെ ശിവകുമാറിന്‍റെ അറസ്റ്റില്‍ കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസിന്റെ വ്യാപക പ്രതിഷേധം. ഡല്‍ഹി എന്‍ഫോഴ്സ്മെന്‍റ് ആസ്ഥാനത്തും കോണ്‍ഗ്രസ് പ്രതിഷേധിച്ചു. മോദി സര്‍ക്കാരിന്‍റെ പ്രതികാര രാഷ്ട്രീയത്തിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ് ഡി.കെ ശിവകുമാറിന്‍റെ അറസ്റ്റെന്ന് രാഹുല്‍ഗാന്ധി വിമര്‍ശിച്ചു.
വലിയ പ്രതിഷേധമാണ് ഡി.കെ ശിവകുമാറിന്റെ അറസ്റ്റിനെ തുടര്‍ന്ന് കര്‍ണ്ണാടകയില്‍ ഉണ്ടായത്. രാവിലെ പ്രവര്‍ത്തകര്‍ ബംഗ്ലൂരു-മൈസുര്‍ ദേശീയ പാത ഉപരോധിച്ചു. ശിവകുമാറിന്‍റെ മണ്ഡലമായ കനകപുരയിലാണ് ഏറ്റവും കൂടുതല്‍ പ്രതിഷേധം നടന്നത്. കനകപുരയിലും രാമനഗരിയിലും ഇന്ന് കോണ്‍ഗ്രസ് ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. പ്രതിഷേധക്കാര്‍ കനകപുരയില്‍ സര്‍ക്കാര്‍ ബസിന് തീവെച്ചു. പത്ത് സര്‍ക്കാര്‍ ബസുകള്‍ ഇന്നലെ രാത്രി ആക്രമിക്കപ്പെട്ടിരുന്നു. സംഘര്‍ഷ സ്ഥിതി തുടരുന്നതിനാല്‍ കര്‍ണ്ണാടക കേരള ബസുകള്‍ ഇന്ന് മൈസൂര്‍ സര്‍വീസ് നടത്തിയിരുന്നില്ല. പ്രശ്നങ്ങളുടെ സാഹചര്യത്തില്‍ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ വസതിയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.