
ചന്ദ്രോപരിതലത്തില്‍ വിക്രം ലാന്‍ഡര്‍ കണ്ടെത്തി
September 8, 2019ഇന്ത്യയുടെ അഭിമാനം ചന്ദ്രയാന്‍-2 ന്റെ ലാന്‍ഡറായ വിക്രം ചന്ദ്രോപരിതലത്തില്‍ കണ്ടെത്തിയെന്നും ലാന്‍ഡിന്റെ തെര്‍മല്‍ ചിത്രങ്ങള്‍ ഓര്‍ബിറ്റര്‍ പകര്‍ത്തിയെന്നും ഐഎസ്‌ആര്‍ഒ അറിയിച്ചു. അതേസമയം ലാന്‍ഡറിന്റെ സ്ഥാനം കണ്ടെത്തിയെങ്കിലും ആശവിനിമയം സാധ്യമായിട്ടില്ലെന്നും ഐഎസ്‌ആര്‍ഒ അറിയിച്ചു.വിക്രമിന്റെ തെര്‍മ്മല്‍ ചിത്രം മാത്രമാണ് ഓര്‍ബിറ്റര്‍ ഭൂമിയിലേക്ക് അയച്ചിട്ടുള്ളത്. മാന്‍സിനസ് സി സിംപെലിയസ് എന്‍ ഗര്‍ത്തങ്ങളുടെ ഇടയില്‍ വിക്രമിന്റെ സ്ഥാനം കൃത്യമായി എവിടെയാണെന്ന് ഇത് വരെ ഇസ്റോ അറിയിച്ചിട്ടില്ല.