സംഘകൃഷി ഗ്രൂപ്പുകളുടെ സംഗമവും ജൈവ വൈവിധ്യ നാട്ടറിവും അഴിയൂരിൽ

ജല സാക്ഷരത, മാലിന്യ സംസ്കാരം, പഴമയിലെ ശുചിത്വ ശീലം, പ്രകൃതി സംരംക്ഷണം, ചുറ്റുവട്ടത്തുള്ള ജൈവ വൈവിധ്യങ്ങൾ ,ഔഷധച്ചെടികൾ എന്നിവ സംബന്ധിച്ച് വിദഗ്‌ദ്ധർ കുട്ടികൾക്ക് അവബോധംനൽകുന്നതിനായി റൈറ്റ് ചോയിസ് സ്‌കൂളിൽ നടന്ന ഏകദിന ജൈവ വൈവിധ്യ നാട്ടറിവ് ശിൽപ്പശാലയിൽ 15 സ്കുളുകളിൽ നിന്നായി 180 കുട്ടികൾപങ്കെടുത്തു.
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനമായ സി.സി.ഡി.യു വിന്റെസഹായത്തോടെ ജലശ്രീ ക്ലബ്ബ് അംഗങ്ങളായ സ്കൂൾ കുട്ടികൾക്ക് വേണ്ടി നടന്ന
ജൈവ വൈവിധ്യ നാട്ടറിവ്പരിപാടിയിൽ കുട്ടികൾക്കായി ചെടികളെ ഉപയോഗക്രമത്തിന്റെ അടിസ്ഥാനത്തിൽ നേരിട്ട് പരിചയപ്പെടുത്തിയതോടോപ്പം ഔഷധ ചെടികളുടെ വിപുലമായ പ്രദർശനവും നടക്കുകയുണ്ടായി.
ഭക്ഷ്യയോഗ്യമായ ഭക്ഷണം, കുഞ്ഞുങ്ങൾക്ക് വിഷ രഹിത ഭക്ഷണം എന്ന വിഷയത്തിൽ ക്ലാസ്സും സംഘടിപ്പിച്ചു.
സംസ്ഥാന ജൈവവൈവിധ്യ ബോർഡ് അംഗം കെ.വി.ഗോവിന്ദൻ സെമിനാർ ഉൽഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്.ഇ.ടി.അയ്യൂബ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ . സി.കെ.നാണു എം.എൽ എ കുട്ടികൾക്ക് ശുചിത്യ സന്ദേശം നൽകി.
പഞ്ചായത്തിലെ സ്കുൾ കുട്ടികൾ മുത്തശ്ശിയോട് ചോദിക്കാം എന്ന പദ്ധതി പ്രകാരം മുത്തശ്ശിമാരിൽ നിന്ന് ശേഖരിച്ച പഴഞ്ചൊലുകൾ അടങ്ങിയ "പഴമയിലെ നറുമൊഴികൾ " എന്ന പുസ്തകം, സി.സുരേന്ദ്രനാഥ് ജൈവ വൈവിധ്യ കോർഡിനേറ്റർ , പ്രമുഖ കവിയത്രി അജിത കൃഷ്ണക്ക് നൽകി പ്രകാശനകർമ്മം നിർവ്വഹിച്ചു
ജലനിധി മാനേജർ എം.പി.ഷഹീർ ജലശ്രീ ക്ലബ്ബ് പ്രവർത്തനങ്ങളുടെ രൂപരേഖ അവതരിപ്പിച്ചു.
വൈസ് പ്രിൻസിപ്പൾ ഡോ.ടി.തോമസ് മാത്യൂഎം.ഡി.കോളജ്, പഴഞ്ഞി , അസി- പ്രൊഫസർ നെഹ്റു കോളജ് കാഞ്ഞങ്ങാട് ഷീജ മൊട്ടമ്മൽ, തങ്കച്ചൻ വൈദ്യർ എന്നിവർ വിവിധ ക്ലാസ്സുകൾ എടുത്തു. പഞ്ചായത്ത് സെക്രട്ടറി.ടി.ഷാഹുൽ ഹമീദ്, മഹാത്മ ദേശ സേവ ട്രസ്റ്റ് ചെയർമാൻ ടി. ശ്രീനീവാസൻ തുടങ്ങിയ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ സംസാരിച്ചു

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story