സോക്‌സിനുള്ളില്‍ ഒളിപ്പിച്ച്‌ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ കൊച്ചിയിൽ പിടിയില്‍

September 21, 2019 0 By Editor

സോക്‌സിനുള്ളില്‍ ഒളിപ്പിച്ച്‌ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ നെടുമ്പാശ്ശേരിയില്‍ പിടിയില്‍. കസ്റ്റംസിനെ വെട്ടിച്ച്‌ കടത്തിയ സ്വര്‍ണം നെടുമ്പാശ്ശേരിയില്‍ സിഐഎസ്‌എഫുകാരാണ് പിടിച്ചെടുത്തത്. ദുബൈയില്‍ നിന്നും വന്ന തിരുച്ചിറപ്പിള്ളി സ്വദേശിയില്‍ നിന്നുമാണ് 208 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തത്.
നെടുമ്പാശ്ശേരിയില്‍ നിന്നും ചെന്നൈ വിമാനത്തില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.