ജമ്മു കശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം 3 ഭീകരരെ വധിച്ചു

ജമ്മു കശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം 3 ഭീകരരെ വധിച്ചു

September 28, 2019 0 By Editor

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം 3 ഭീകരരെ വധിച്ചു. ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്തു നടത്തിയ തെരച്ചിലില്‍ ആയുധങ്ങളും മറ്റ് യുദ്ധോപകരണങ്ങളും കണ്ടെത്തി.അതേസമയം, ഭീകരര്‍ ബഗ്ലിഹര്‍ ഡാമിലുള്ള ഒരു വീട്ടില്‍ ഒളിച്ചിരിക്കുകയാണെന്നാണ് നേരത്തെ വിവരം ലഭിച്ചിരുന്നു. ഈ സമയം വീട്ടിലുണ്ടായിരുന്ന കുടുംബത്തെ ഭീകരര്‍ ബന്ദികളാക്കിയിരുന്നെങ്കിലും പിന്നീട് ഗൃഹനാഥന്‍ വിജയ് കുമാര്‍ എന്നയാളെ ഒഴികെ ബാക്കി എല്ലാവരെയും മോചിപ്പിച്ചതായി ദേശീയ മദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജമ്മുകശ്മീരില്‍ രംബാന്‍ ജില്ലയിലെ ബതോടെ മേഖലയില്‍ ഇന്ന് രാവിലെ 7.30ഓടെയാണ് സുരക്ഷാ സേനയും  ഭീകരസംഘവുമായി വെടിവെയ്പ്പുണ്ടായത്. ഏറ്റുമുട്ടല്‍ നടന്ന മേഖലയിലൂടെയുള്ള ഗതാഗതം നര്‍ത്തിവെച്ചിരിക്കുകയാണ്.