പത്ത് വയസുകാരനെ കഴുത്ത് ഞെരിച്ച് കൊന്നു: പിതാവിന്റെ സഹോദരി കുറ്റക്കാരി

കോട്ടയം: കൈപ്പുഴയില്‍ പത്ത് വയസുകാരനെ കൊലപ്പെടുത്തിയ പ്രതിയായ പിതാവിന്റെ സഹോദരി കുറ്റക്കാരിയാണെന്ന് കണ്ടെത്തി. പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷയായി വിധിച്ചു. കൈപ്പുഴ കുടിലില്‍ കവല ഭാഗത്ത് നെടുംതൊട്ടിയില്‍ വിജയമ്മ (57) ആണ് കേസിലെ പ്രതി. കോട്ടയം അഡീഷണല്‍ ജില്ല സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

2013 സെപ്റ്റംബര്‍ മൂന്നിന് പുലര്‍ച്ചെ 2.45നാണു കേസിനാസ്പദമായ സംഭവം നടന്നത്. പിണങ്ങി കഴിയുന്ന സഹോദരനും ഭാര്യയും ഒന്നിക്കാതിരിക്കാനും അവരുടെ വിവാഹമോചനം സാധ്യമാകാനുമായി കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. വിവാഹ മോചനം നേടിയാല്‍ സഹോദരന്റെ സ്വത്ത് തനിക്കു ലഭിക്കുമെന്നു കരുതി സഹോദരന്റെ മകനെ പൈജാമയുടെ ചരട് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *