
ഓര്‍ത്തഡോക്‌സ് സഭാ മേലധ്യക്ഷന്റെ ചിത്രങ്ങള്‍ തന്റെ ചിത്രങ്ങള്‍ക്കൊപ്പം ചേര്‍ത്തുവെച്ച് വ്യാജപ്രചരണം നടത്തുന്നത് സി.പി.എം. സൈബര്‍സംഘങ്ങളാണെന്ന് കെ സുരേന്ദ്രന്‍
October 20, 2019ഓര്‍ത്തഡോക്‌സ് സഭാ മേലധ്യക്ഷന്റെ ചിത്രങ്ങള്‍ തന്റെ ചിത്രങ്ങള്‍ക്കൊപ്പം ചേര്‍ത്തുവെച്ച് വ്യാജപ്രചരണം നടത്തുന്നത് സി.പി.എം. സൈബര്‍സംഘങ്ങളാണെന്ന് കോന്നിയിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍.വിശ്വാസികള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കാനുള്ള ശ്രമമാണ്. പരാജയഭീതി പൂണ്ട സി.പി.എം. സൈബര്‍ സംഘവും യു.ഡി.എഫുമാണ് ഇതിനു പിന്നില്‍. പ്രമുഖ സി.പി.എം. നേതാവാണ് ഇതിനു പിന്നിലെന്നും സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.