മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
അട്ടപ്പാടി വനത്തില്‍ തണ്ടര്‍ബോള്‍ട്ട് സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ നാലു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു പൊലീസ് മേധാവിക്ക് നോട്ടീസയച്ചു. മാവോയിസ്റ്റുകളെ കൊലപ്പെടുത്താനുണ്ടായ സാഹചര്യത്തെകുറിച്ച് വിശദമായ…

അട്ടപ്പാടി വനത്തില്‍ തണ്ടര്‍ബോള്‍ട്ട് സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ നാലു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു പൊലീസ് മേധാവിക്ക് നോട്ടീസയച്ചു. മാവോയിസ്റ്റുകളെ കൊലപ്പെടുത്താനുണ്ടായ സാഹചര്യത്തെകുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മീഷന്‍ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി രണ്ടാഴ്ച സമയമാണ് നല്‍കിയിട്ടുള്ളത്. അടുത്ത മാസം പന്ത്രണ്ടിന് വയനാട്ടിലെ കല്‍പ്പറ്റയില്‍ നടക്കുന്ന സിറ്റിംഗില്‍ ഈ കേസ് പരിഗണിക്കും. മരിച്ച സ്ത്രീയുടെ തലയുടെ പിന്‍ഭാഗത്തും ഒരാളുടെ നെറ്റിയിലുമാണ് വെടിയേറ്റത്. മറ്റു രണ്ടുപേര്‍ക്ക് ശരീരത്തില്‍ രണ്ടുവീതം വെടിയേറ്റതായി ഇന്‍ക്വസ്റ്റ് സാക്ഷികളായ ഊരുനിവാസികള്‍ വെളിപ്പെടുത്തി.