ശ്രാവണ പൗര്‍ണിമ സീസണ്‍-2  നവംബർ 16ന് തുടങ്ങും

ശ്രാവണ പൗര്‍ണിമ സീസണ്‍-2 നവംബർ 16ന് തുടങ്ങും

November 14, 2019 0 By Editor

കോഴിക്കോട്: തപോവനം മെലഡീസ് മ്യൂസിക് ക്ലബിന്റെ സംഗീത പരിപാടിയായ ശ്രാവണ പൗര്‍ണിമ സീസണ്‍-2 ടൗണ്‍ഹാളില്‍ വച്ച്‌ 16, 17 തീയതികളില്‍ നടക്കും. 16ന് രാവിലെ 9.30ന് ഗാനാലാപന മത്സരം ആരംഭിക്കും. 17 ന് വൈകിട്ട് 5.30ന് പിന്നണി ഗായകന്‍ സതീഷ് ബാബുവിനെ ആദരിക്കും. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

എംഎല്‍എമാരായ എ പ്രദീപ് കുമാര്‍, എം കെ മുനീര്‍ എന്നിവര്‍ പങ്കെടുക്കും. 6.30ന് ക്ലബിലെ അംഗങ്ങളുടെ മധുര ഗീതങ്ങള്‍ പരിപാടിയും നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കണ്‍വീനര്‍ ലേഖ കോറോത്ത്, രാജേന്ദ്രന്‍, നന്ദകുമാര്‍, ഷീബ പ്രേമാനന്ദ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.