
സഭാതര്‍ക്ക കേസ്: ഓര്‍ത്തഡോക്‌സ് വിഭാഗം നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
November 18, 2019ഓര്‍ത്തഡോക്സ് യാക്കോബായ സഭാതര്‍ക്ക കേസില്‍ സുപ്രീംകോടതി വിധി നടപ്പാക്കാത്തതിനെതിരെ ഓര്‍ത്തഡോക്‌സ് വിഭാഗം നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. സുപ്രീംകോടതി വിധി നടപ്പാക്കാത്തതിന് ചീഫ് സെക്രട്ടറി, പോലീസ് മേധാവി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് ഓര്‍ത്തഡോക്‌സ് വിഭാഗം ഹര്‍ജി നല്‍കിയത്.
അതേസമയം ഓരോ പളളികളിലെയും സാഹചര്യം കണക്കിലെടുത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഇല്ലാതെ കോടതി നടപടികളുമായി മുന്നോട്ടുപോകുന്നുണ്ടെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിക്കും.