
മാവോയിസ്റ്റ് ഭീഷണി: മുഖ്യമന്ത്രിയുടെ പിണറായിലെ വീടിന് സുരക്ഷ ശക്തമാക്കി
November 23, 2019കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ പിണറായിയിലെ വീടിന് സുരക്ഷ ശക്തമാക്കി. രണ്ടു സീനിയർ സിവിൽ പൊലീസ് ഓഫീസർമാരും നാല് സിവിൽ പൊലീസ് ഓഫീസർമാരുമടങ്ങുന്ന സംഘമാണ് സുരക്ഷയൊരുക്കുന്നത്. മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതോടെ പിണറായിയിലെ വീട്ടിൽ മുഖ്യമന്ത്രിയെ കാണാൻ എത്തുന്നവർക്ക് ദേഹപരിശോധന ഉൾപ്പെടെയുള്ള സുരക്ഷാ നടപടികൾ സ്വീകരിക്കും.