
ബൈക്ക് യാത്രികനെ പോലീസുകാരന്‍ ലാത്തികൊണ്ട് എറിഞ്ഞു വീഴ്ത്തിയ സംഭവത്തില്‍ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു
November 28, 2019തിരുവനന്തപുരം: കടയ്ക്കലില്‍ ഹെല്‍മറ്റ് ധരിക്കാതെ പോയ ബൈക്ക് യാത്രികനെ പോലീസുകാരന്‍ ലാത്തികൊണ്ട് എറിഞ്ഞു വീഴ്ത്തി അപകടമുണ്ടാക്കിയ സംഭവത്തില്‍ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു. എഡിജിപി ഷേഖ് ദര്‍ബേഷ് സാഹിബിനാണ് അന്വേഷണ ചുമതല.
കിഴക്കുംഭാഗം സ്വദേശി സിദ്ധിഖ് പാസ്പോർട്ട് വെരിഫിക്കേഷന് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് വാഹനപരിശോധന നടത്തുന്ന പൊലീസിന് മുന്നിൽപ്പെട്ടത്. പൊലീസ് കൈകാണിച്ചെങ്കിലും നിർത്താതെ പോയ സിദ്ധിഖിനെ പൊലീസുകാരൻ ലാത്തികൊണ്ട് എറിഞ്ഞിടുകയായിരുന്നു.ഏറുകൊണ്ടതോടെ നിയന്ത്രണം വിട്ട ബൈക്ക് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനത്തിൽ ചെന്നിടിക്കുകയായിരുന്നു.