ജെസ്‌ന ജെയിംസ് തിരോധാനം: വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികം വാഗ്ദാനം ചെയ്ത് പോലീസ്

തിരുവനന്തപുരം : കാണാതായ മുക്കൂട്ടുതറ കൊല്ലമുള സ്വദേശി ജെസ്‌ന മരിയ ജെയിംസിനെകുറിച്ച് വിവരം നല്‍കുന്നവര്‍ക്കു പോലീസ് പാരിതോഷികം പ്രഖ്യാപിച്ചു. രണ്ടു ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. ജെസ്‌നയെ ബംഗളൂരുവിലെ ആശ്വാസഭവനില്‍ കണ്ടതായ മൊഴിയുടെ വിശ്വാസ്യത തേടി പോലീസ് അന്വേഷണംതുടരുകയാണ്.

എന്നാല്‍, ജെസ്‌ന അവിടങ്ങളില്‍ എത്തിയതായി ഒരു സൂചനയും ലഭിച്ചിട്ടില്ലെന്ന് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയുള്ള തിരുവല്ല ഡിവൈഎസ്പി പറഞ്ഞു.മൊഴി നല്‍കിയ പൂവരണി സ്വദേശി ഇതില്‍ ഉറച്ചു നില്‍ക്കുന്നതാണു പോലീസിനെ കുഴയ്ക്കുന്നത്. ബംഗളൂരുവില്‍ ജെസ്‌ന എത്തിയിരുന്നതായാണ് അവിടെയുള്ളവര്‍ പറയുന്നത്. പൂവരണി സ്വദേശി ജെസ്‌നയുമായി സംസാരിച്ചതായും ഒപ്പം തൃശൂര്‍ സ്വദേശിയായ യുവാവുമുണ്ടായിരുന്നുവെന്നുമാണു ലഭിച്ച മൊഴി.

വെച്ചൂച്ചിറ കൊല്ലമുള സന്തോഷ് കവല കുന്നത്തു ജെയിംസിന്റെ മകളും കാഞ്ഞിരപ്പള്ളി എസ്ഡി കോളജ് ബികോം വിദ്യാര്‍ഥിനിയുമായ ജെസ്‌ന കഴിഞ്ഞ മാര്‍ച്ച് 22നാണ് വീട്ടില്‍നിന്നു പോയത്. ബന്ധുവീട്ടിലേക്കെന്നു പറഞ്ഞുപോയ കുട്ടി പിന്നീട് മടങ്ങിവന്നില്ല. എരുമേലി ബസ് സ്റ്റാന്‍ഡ് വരെ കുട്ടി എത്തിയിരുന്നത് കണ്ടവരുണ്ട്. മൊബൈല്‍ ഫോണോ എടിഎം കാര്‍ഡോ കുട്ടിയുടെ കൈവശമുണ്ടായിരുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *