റോയൽ എൻഫീൽഡിന്റെ രണ്ടു മോഡലുകൾ ഇന്ത്യൻ വിപണിയിലേക്ക്
റോയൽ എൻഫീൽഡിന്റെ ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 എന്നീ രണ്ടു പുതിയ മോഡലുകൾ ജൂണിൽ ഇന്ത്യൻ വിപണിയിലെത്തും. ഇതേ സമയംതന്നെ രണ്ടു ബൈക്കുകളും ഓസ്ട്രേലിയയിൽ അവതരിപ്പിക്കാനും ഇവർ ശ്രമിക്കുന്നുണ്ട്.റോയൽഎൻഫീൽഡ് ഇതുവരെ അവതരിപ്പിച്ചിട്ടുള്ള മോഡലുകളിൽ ഏറ്റവും പുത്തൻ സാങ്കേതിവിദ്യയും സംവിധാനങ്ങളുമുപയോഗിച്ചിരിക്കുന്നവയാണ് ഇന്റർസെപ്റ്ററും കോണ്ടിനന്റലും. ഓയിൽ കൂളിംഗ് സംവിധാനമുള്ള 647 സിസി ഫോർ സ്ട്രോക്ക് രണ്ടു സിലണ്ടർ എൻജിനാണ് രണ്ടു മോഡലുകളിലും കരുത്ത് പകരുന്നത്. ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്സ്,ട്വിൻ റിയർ ഷോക് അപ്സോർബർ, ഇരു ചക്രങ്ങളിലും ഡിസ്ക് ബ്രേക്, ഡബിൾ ക്രേഡിൽ ക്രേഡിൽ ഫ്രെയിം എന്നിവയാണ് ഇരു മോഡലുകളിലും പൊതുവായുള്ള മറ്റു സവിശേഷതകൾ. രണ്ടു മോഡലുകൾക്കും ഏകദേശം നാലു ലക്ഷം രൂപ വിലയാകുമെന്നാണു വിലയിരുത്തൽ.