മുടിക്ക് നല്‍കാം ആഹാരം
മുടിയുടെ ആരോഗ്യവും നമ്മുടെ ആഹാരവും തമ്മില്‍ സുപ്രധാനമായ ബന്ധമാണുള്ളത്. ആരോഗ്യകരമായ ഭക്ഷണം ശീലമാക്കിയാല്‍ കരുത്തുറ്റതും സമൃദ്ധവുമായ മുടി സ്വന്തമാക്കാം. മത്തി, ചിലയിനം കടല്‍ മല്‍സ്യങ്ങള്‍, ആപ്പിള്‍ തുടങ്ങിയവ…

മുടിയുടെ ആരോഗ്യവും നമ്മുടെ ആഹാരവും തമ്മില്‍ സുപ്രധാനമായ ബന്ധമാണുള്ളത്. ആരോഗ്യകരമായ ഭക്ഷണം ശീലമാക്കിയാല്‍ കരുത്തുറ്റതും സമൃദ്ധവുമായ മുടി സ്വന്തമാക്കാം.
മത്തി, ചിലയിനം കടല്‍ മല്‍സ്യങ്ങള്‍, ആപ്പിള്‍ തുടങ്ങിയവ കഴിക്കുന്നത് മുടികളുടെ വളര്‍ച്ചയ്ക്ക് ഉത്തമമാണ്. ഇവയില്‍ അടങ്ങിയിട്ടുള്ള ഒമേഗ 3 ഫാറ്റി ആസിഡുകള്‍ മുടിയുടെ വളര്‍ച്ചത്വരിതപ്പെടുത്തുന്നതിനൊപ്പം കരുത്തും ആരോഗ്യവും പ്രദാനം ചെയ്യും. മുടിയുടെ വളര്‍ച്ചയ്ക്ക് അനിവാര്യമായ പ്രോട്ടീന്‍ ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. മുട്ട, ചിക്കന്‍, കശുവണ്ടിപരിപ്പ് തുടങ്ങിയവയില്‍ നിന്നും മതിയായ പ്രോട്ടീന്‍ ലഭിക്കും . വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതും മുടിയിഴകള്‍ക്ക് കരുത്ത് നല്‍കും.
നാരങ്ങ, ഓറഞ്ച്, എന്നിവയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. മധുരക്കിഴങ്ങ് ,പപ്പായ എന്നിവയില്‍ നിന്നും ആവശ്യമായ വിറ്റാമിന്‍ സി ശരീരത്തിന് ലഭിക്കുന്നു. ഇതിലൂടെ മുടിയുടെ ആരോഗ്യവും മെച്ചപ്പെടുത്താം.