യേശുദേവന്റെ തിരുവത്താഴത്തിന്റെ ഓര്‍മ പുതുക്കി ക്രൈസ്തവര്‍ ഇന്ന് പെസഹ ആചരിക്കും

യേശുദേവന്റെ തിരുവത്താഴത്തിന്റെ ഓര്‍മ പുതുക്കി ക്രൈസ്തവര്‍ ഇന്ന് പെസഹ ആചരിക്കും

April 9, 2020 0 By Editor

തിരുവനന്തപുരം: യേശുദേവന്റെ തിരുവത്താഴത്തിന്റെ ഓര്‍മ പുതുക്കി ക്രൈസ്തവര്‍ ഇന്ന് പെസഹ ആചരിക്കും. കൊവിഡ് വ്യാപനപശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെ പെസഹാ ആചരണം. ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന നടക്കും. വൈകിട്ട് വീടുകളില്‍ അപ്പം മുറിക്കല്‍ ചടങ്ങുമുണ്ടാകും. പള്ളികളില്‍ വിശ്വാസികള്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ല. അടച്ചിട്ട ദേവാലയത്തില്‍ പുരോഹിതര്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തും. കാല്‍കഴുകല്‍ ശുശ്രൂഷ ഈ വര്‍ഷം ഉണ്ടാവില്ല. അപ്പം മുറിക്കല്‍ ചടങ്ങ് വീട്ടിലുള്ളവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന് സഭാ നേതൃത്വങ്ങള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചടങ്ങുകള്‍ വീട്ടിലിരുന്ന് ഓണ്‍ലൈനായി കാണുന്നതിനായി പള്ളികളുടെയും സഭകളുടെയും നേതൃത്വത്തില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.