മ​ദ്യ വി​ല്‍​പ്പ​ന​ശാ​ല​ക​ള്‍ തുറന്നാൽ തിരക്ക് അനിയന്ത്രിതമാകും; സാമൂഹിക അകലം സാധ്യമാകില്ല

മ​ദ്യ വി​ല്‍​പ്പ​ന​ശാ​ല​ക​ള്‍ തുറന്നാൽ തിരക്ക് അനിയന്ത്രിതമാകും; സാമൂഹിക അകലം സാധ്യമാകില്ല

May 2, 2020 0 By Editor

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ദ്യ വി​ല്‍​പ്പ​ന​ശാ​ല​ക​ള്‍ തുറന്നാൽ തിരക്ക് അനിയന്ത്രിതമാകും. സാമൂഹിക അകലം സാധ്യമാകില്ല. അതിനാൽ ത​ല്‍​ക്കാ​ലം മ​ദ്യ വി​ല്‍​പ്പ​ന​ശാ​ല​ക​ള്‍ തു​റ​ക്കി​ല്ല. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ഉ​ന്ന​ത​ത​ല​യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. മ​ദ്യ​ശാ​ല​ക​ള്‍ വ​ലി​യ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം തു​റ​ക്കു​മ്പോ​ള്‍ എ​ത്ര ക​ണ്ട് സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചാ​ലും ക​ന​ത്ത തി​ര​ക്കു​ണ്ടാ​വും. അ​തി​നാ​ല്‍ സാ​ഹ​ച​ര്യം പ​രി​ശോ​ധി​ച്ച്‌ മാ​ത്രം മ​ദ്യ​വി​ല്‍​പ​ന​ശാ​ല​ക​ള്‍ തു​റ​ന്നാ​ല്‍ മ​തി​യെ​ന്നാ​ണ് നി​ല​വി​ലെ ധാ​ര​ണ.‌
എ​ന്നാ​ല്‍ ബെ​വ്കോ മ​ദ്യ​വി​ല്‍​പ​ന​ശാ​ല​ക​ള്‍ തു​റ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി അ​ണു​ന​ശീ​ക​ര​ണം ആ​രം​ഭി​ച്ചി​രു​ന്നു. ര​ണ്ട് ദി​വ​സ​ത്തി​നു​ള്ള തു​റ​ക്കാ​നാ​വു​മെ​ന്ന നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു ശു​ചീ​ക​ര​ണം ന​ട​ത്തി​യ​ത്.