സംസ്ഥാനത്ത് ഇന്ന്​​ രണ്ടുപേര്‍ക്ക്​ കോവിഡ്​

സംസ്ഥാനത്ത് ഇന്ന്​​ രണ്ടുപേര്‍ക്ക്​ കോവിഡ്​

May 2, 2020 0 By Editor

തിരുവനന്തപുരം: സംസ്ഥാനത്ത്​ ഇന്ന്​ രണ്ട്​പേര്‍ക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വയനാട്ടിലും കണ്ണൂരിലുമാണ്​ കേസുകള്‍ സ്ഥിരീകരിച്ചത്​. സംസ്ഥാനത്ത് ഇന്ന്​​ ​എട്ടുപേര്‍ക്ക് കോവിഡ്​ ​നെഗറ്റീവ് ആയി. കണ്ണൂരില്‍ ആറും ഇടുക്കിയില്‍ രണ്ടും പേര്‍ക്കാണ്​ കോവിഡ്​ നെഗറ്റീവ്​ ആയത്​.
കഴിഞ്ഞ ഒരുമാസക്കാലമായി പോസിറ്റീവ്​ കേസുകളില്ലാത്തതിനാല്‍ ഗ്രീൻ സോണിലായിരുന്ന വയനാട് ജില്ലയെ ഓറഞ്ച് സോണിലേക്കു മാറ്റിയതായും മുഖ്യ മന്ത്രി അറിയിച്ചു. സംസ്ഥാനത്ത്​ 24894 പേരാണ് ഇപ്പോള്‍​ നിരീക്ഷണത്തിലുള്ളത്​.