പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി: മാതാപിതാക്കളും സുഹൃത്തുക്കളും അറസ്റ്റില്‍
കൊല്ലം: തെന്മലയില്‍ പതിനഞ്ച് വയസ്സുകാരി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തില്‍ അമ്മയടക്കമുള്ള പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വന്‍ തുകയ്ക്ക് കുട്ടിയെ പലര്‍ക്കായി മാതാപിതാക്കള്‍ കാഴ്ച്ച വെച്ചെന്നാണ് പോലീസ് കണ്ടെത്തിയത്.…
കൊല്ലം: തെന്മലയില്‍ പതിനഞ്ച് വയസ്സുകാരി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തില്‍ അമ്മയടക്കമുള്ള പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വന്‍ തുകയ്ക്ക് കുട്ടിയെ പലര്‍ക്കായി മാതാപിതാക്കള്‍ കാഴ്ച്ച വെച്ചെന്നാണ് പോലീസ് കണ്ടെത്തിയത്.…
കൊല്ലം: തെന്മലയില്‍ പതിനഞ്ച് വയസ്സുകാരി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തില്‍ അമ്മയടക്കമുള്ള പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വന്‍ തുകയ്ക്ക് കുട്ടിയെ പലര്‍ക്കായി മാതാപിതാക്കള്‍ കാഴ്ച്ച വെച്ചെന്നാണ് പോലീസ് കണ്ടെത്തിയത്. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് ഭാഷ്യം.
തെന്മലയിലെ സ്വകാര്യ ഫാമില്‍ താമസിച്ചിരുന്ന പതിനഞ്ച് വയസ്സുകാരിയാണ് കൂട്ട മാനഭംഗത്തിനിരയായത്. മകളെ അച്ഛന്‍ തട്ടി കൊണ്ട് പോയെന്ന് കാണിച്ച് അമ്മ പുളിയറ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് കുട്ടിയുടെ അമ്മ കുളത്തൂപ്പുഴ പൊലീസിനും പരാതി കൈമാറി. സംഭവത്തില്‍ ദുരൂഹത മനസിലാക്കിയ പൊലീസ് കുട്ടിയെ കണ്ടെത്തുകയും വിശദമായ അന്വേഷണം ആരംഭിക്കുകയുമായിരുന്നു.
കുട്ടിയുടെ മൊഴിയില്‍ നിന്ന് നിരന്തരം ലൈംഗിക പീഡനത്തിനിരയായതായി മനസിലാക്കിയ പൊലീസ് അമ്മയെ ചോദ്യം ചെയ്തതോടെയാണ് പലര്‍ക്കായി കാഴ്ചവച്ച വിവരം പുറത്ത് വരുന്നത്. തുടര്‍ന്ന് അമ്മയെയും മധ്യവയസ്‌ക്കനായ അച്ഛന്റെ സുഹൃത്തിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. അച്ഛനുള്‍പ്പെടെ അഞ്ചോളം പേരാണ് കേസിലെ പ്രതികള്‍. കൊല്ലം റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അനേഷിക്കുന്നത്.